യുവാക്കളില്‍ ലഹരി ഉപയോഗം കൂടുന്നു; ആശങ്കയോടെ രക്ഷിതാക്കള്‍
പെരളശ്ശേരി: ഗ്രാമീണ മേഖലകളില്‍ ലഹരി വില്‍പന വ്യാപകമാവുന്നതില്‍ പ്രദേശത്തുകാരും രക്ഷിതാക്കളും ആശങ്കയില്‍. കഴിഞ്ഞ ദിവസം ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്നു വാഹനവുമായി മൂന്നുപേരെ ലഹരിഗുളികകളും, കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. വിദ്യാര്‍ഥികളെയും, യുവാക്കളെയും ലഹരിക്ക് അടിമയാക്കുന്ന സംഘങ്ങള്‍ പിടിമുറുക്കിയിട്ടും അധികൃതര്‍ ക്രിയാത്മകമായി ഇടപെടാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ ചാല കോയ്യോട് റോഡില്‍ വച്ച് യുവാക്കളെ പിടികൂടിയത്. രണ്ടുപേര്‍ ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടുകയും ചെയ്തു. പൊതുജനപങ്കാളിത്തത്തോടെ സ്‌കൂള്‍ പരിസരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും കമ്മിറ്റി രൂപികരിച്ച് നിരീക്ഷണം നടത്തി ലഹരിയുടെ ഉപയോഗം തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."