വിശ്വാസത്തിന്റെ പേരില്‍ ചേരിതിരിവിനു ശ്രമം: പിണറായി
കണ്ണൂര്‍: വിശ്വാസത്തിന്റെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ശബരിമലയെ കലാപഭൂമിയക്കാരുതെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കണ്ണൂരില്‍ നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിനെതിരേ പ്രതികരിക്കാന്‍ വിശ്വാസികള്‍ തയാറാകണം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമാണെന്നാണു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ആദ്യം വിധിയെ സ്വാഗതംചെയ്ത ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്നീടതു മാറ്റി. ആര്‍.എസ്.എസിന്റെ ആജ്ഞയ്ക്കനുസരിച്ച് കോണ്‍ഗ്രസ് നീങ്ങുന്ന അവസ്ഥയാണുള്ളത്. രാമന്‍നായരെ പോലെ കോണ്‍ഗ്രസിലെ പ്രധാനികള്‍ എത്രപേര്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നു പറയാന്‍ പറ്റില്ലെന്നും പിണറായി വ്യക്തമാക്കി.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, നീലലോഹിതദാസ് നാടാര്‍, എം.വി ഗോവിന്ദന്‍, പി. ജയരാജന്‍, സി.എന്‍ ചന്ദ്രന്‍, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, കെ.പി സഹദേവന്‍, എം.എല്‍.എമാരായ എ.എന്‍ ഷംസീര്‍, ടി.വി രാജേഷ്, കെ.വി സുമേഷ്, ടി.സി.എച്ച് വിജയന്‍, പി.പി ദിവാകരന്‍, സി.വി ശശീന്ദ്രന്‍, താജുദീന്‍ മട്ടന്നൂര്‍, യു. ബാബുഗോപിനാഥ് പങ്കെടുത്തു. പരിപാടിക്ക് നിരവധി പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."