തൊഴിലുറപ്പ് കൂലി കുടിശ്ശിക; നടപടിയില്ലെങ്കില്‍ പ്രക്ഷോഭം
കല്‍പ്പറ്റ: ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുടിശ്ശികയായ കൂലി വിതരണം ചെയ്യാത്തതില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പ്രതിഷേധിച്ചു.
ജില്ലയിലെ 75,000 വരുന്ന തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് ഇതുവരെയുള്ള കുടിശ്ശിക ഏകദേശം 17 കോടി 8 ലക്ഷം രൂപയാണ്.
നിയമസഭയില്‍ ഈ പ്രശ്‌നം പലതവണ ഉന്നയിച്ചിട്ടും നിവേദനങ്ങള്‍ കൊടുത്തിട്ടും നാളിതുവരെയായി തൊഴിലാളികള്‍ക്ക് ജോലി ചെയ്ത പണം ലഭിക്കുന്നതിന് വേണ്ട നടപടികളായിട്ടില്ല.
വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി തൊഴിലാളികളെ വിഡ്ഢികളാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും നിസ്സംഗത തുടര്‍ന്നാല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."