ആ ഫലസ്തീന്‍ പോരാളിക്കും വെടിയേറ്റു; അപ്പോഴും കൊടി താഴെയിട്ടില്ല- അബൂ അംറിന്റെ പുതിയ ചിത്രവും വൈറലാവുന്നു
ഗസ്സ: ഇസ്‌റാഈലിനെതിരായ പോരാട്ടവീര്യം തുറന്നുകാട്ടിയ ലോകം ശ്രദ്ധിച്ച ചിത്രത്തിലെ നായകനും വെടിയേറ്റു. ഐദ് അബൂ അംറ് എന്ന ഇരുപതുകാരന്‍ പരുക്കേറ്റു കിടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോള്‍.
വെടിയേറ്റു കിടക്കുമ്പോഴും പക്ഷെ, പോരാട്ടവീര്യം അബൂ അംറില്‍ നിന്ന് കുറഞ്ഞിട്ടില്ല. ഒരു കൈയ്യില്‍ ഫലസ്തീന്‍ പതാകയും മറുകൈ കൊണ്ട് വിജയചിഹ്നവും ഉയര്‍ത്തിപ്പിടിച്ചാണ് അബൂ അംറ് സ്ട്രച്ചറില്‍ നീങ്ങുന്നത്.
കഴിഞ്ഞമാസമാണ് അബൂ അംറിന്റെ ചിത്രം ലോകത്തിന്റെ ശ്രദ്ധയിലേക്കു പതിഞ്ഞത്. സുരക്ഷാകവചമണിഞ്ഞ് നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പശ്ചാത്തലത്തില്‍ ഷര്‍ട്ട് പോലുമില്ലാതെ കവണ ചുഴറ്റുന്ന ചിത്രമാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രമാദമായ പെയിന്റിങിനെ വിസ്മരിക്കുന്നതായിരുന്നു ചിത്രം. തുര്‍ക്കിയിലെ അനദോലു വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രഫര്‍ മുസ്തഫ ഹസൂനയാണ് ഒക്ടോബര്‍ 22ന് ചിത്രം പകര്‍ത്തിയത്.
Today, the #Israeli forces injured Aed Abu Amro who became an icon of the #Palestinian freedom after a photo of him protesting and raising the Palestinian flag went viral. His photo was actually compared to the iconic French Revolution painting. pic.twitter.com/4leAikUd2c
— We Are Not Numbers #Gaza (@WeAreNotNumbers) November 5, 2018
മാര്‍ച്ച് 30നു തുടങ്ങിയ 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണി'ന്റെ ഭാഗമായി ഫലസ്തീനികള്‍ ഇസ്‌റാഈലിനു നേരെ നടത്തുന്ന പ്രതിഷേധ മാര്‍ച്ചിനുനേരെയുണ്ടായ വെടിവയ്പ്പില്‍ ഇതുവരെ 230 പേര്‍ കൊല്ലപ്പെട്ടു. 23,000 ത്തില്‍ അധികം ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."