ജില്ലാ ആശുപത്രി ജനുവരിയോടെ 'ലക്ഷ്യ' നിലവാരത്തിലേക്ക്; മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തി ഡിസംബറില്‍
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ ലേബര്‍ റൂം സൗകര്യങ്ങള്‍ ജനുവരിയോടെ 'ലക്ഷ്യ' പദ്ധതി പ്രകാരമുള്ള ദേശീയ നിലവാരത്തിലേക്ക് എത്തിക്കാന്‍ ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ലേബര്‍ റൂം, പ്രസവ ശുശ്രൂഷ, പരിചരണം തുടങ്ങിയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശേീയ ആരോഗ്യ ദൗത്യം പദ്ധതിയാണ് 'ലക്ഷ്യ'. മികച്ച പ്രസവമുറിയും അനുബന്ധ സൗകര്യങ്ങളും ആധുനിക ശസ്ത്രക്രിയാ മുറികള്‍ എന്നിവയാണ് പ്രധാനമായും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.
ഗര്‍ഭിണിക്ക് കൂട്ടിരിപ്പുകാരുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള സൗകര്യവും സജ്ജീകരിക്കും. ദേശീയ നിലവാരമനുസരിച്ചുള്ള സൗകര്യങ്ങളില്‍ 80 ശതമാനവും നിലവില്‍ ആശുപത്രിയിലുണ്ടെന്ന് സൂപ്രണ്ട് ഡോ. വി.കെ രാജീവന്‍ യോഗത്തില്‍ അറിയിച്ചു. ബാക്കി സൗകര്യങ്ങള്‍ കൂടി വളരെവേഗം സജ്ജീകരിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 3.25 കോടി രൂപയുടെ പദ്ധതികളാണ് 'ലക്ഷ്യ' യുടെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്ക് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആരംഭിക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു.
ശരാശരി 4,50,500 പ്രസവങ്ങളാണ് ഒരു മാസം ജില്ലാ ആശുപത്രിയില്‍ നടക്കുന്നത്.
ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികള്‍ ഡിസംബറോടെ ആരംഭിക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ടി.ബി വാര്‍ഡ് മാറ്റുന്നതിന്റെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
വിവിധ പദ്ധതികളിലെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇവയെല്ലാം സമഗ്രമായി കണ്ട് വേണം നിര്‍മാണ ജോലികള്‍ നടത്താനെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, അഡ്വ. പി. സന്തോഷ്, ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക്ക്, ഡോ. കെ.വി ലതീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."