മഴക്കാല ഫീവര്‍ ക്യംപ്
വാടാനപ്പള്ളി: തളിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും തൃശൂര്‍ ജില്ല ഹോമിയോപതി വകുപ്പിന്റെയും തളിക്കുളം ഗ്രാമപഞ്ചായത്ത് പതിമൂന്ന്, പതിനഞ്ച് വാര്‍ഡുകളിലെ സാനിറ്റേഷന്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപും സൗജന്യ പ്രതിരോധ മരുന്ന് വിതരണവും നടത്തി.
കുന്നത്ത് പള്ളി മദ്‌റസാ ഹാളില്‍ നടന്ന ക്യാംപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രജനി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.ഐ ഷൗക്കത്തലി അധ്യക്ഷതനായി. ഗ്രാമ പഞ്ചായത്ത് അംഗം പി.എസ് സുല്‍ഫിക്കര്‍ സ്വാഗതം പറഞ്ഞു. തളിക്കുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍ സി.എസ് സഹദേവന്‍ മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഡോക്ട്ടര്‍മാരായ ഡോ. ഗ്രീഷ്മ, ഡേ. ഗീത, ഡോ. ഷാബിന നേതൃത്വം നല്‍കി. ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം വിദ്യാസാഗര്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് ഇ.എം മായ നേതൃത്വം നല്‍കി. ചടങ്ങില്‍ എന്‍.സി രവീന്ദ്രനാഥ്, എം. മദനമോഹനന്‍, പി.കെ കാസിം, എന്‍.എം ഭാസ്‌ക്കരന്‍കെ.എം.സിനാര്‍, പി.കെ നിസാര്‍, പി.എ ഇസ്മായില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."