പ്രകോപന പ്രസ്താവനകള്‍ അപകടകരം: എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: വേണ്ടിവന്നാല്‍ രാമക്ഷേത്ര നിര്‍മാണത്തിനു പ്രക്ഷോഭം ആരംഭിക്കുമെന്ന പ്രസ്താവനയും ഹിന്ദുത്വ ശക്തികളുടെ ഭീഷണിയും അപകടകരമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം.
ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഏറ്റെടുക്കാനും ക്ഷേത്രം പണിതുയര്‍ത്താനും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യം നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. കോടതികള്‍ക്കുമേല്‍ അമിതസമ്മര്‍ദ്ദമുയര്‍ത്തി ഭാവിയില്‍ വിധികളെ സ്വാധീനിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് സംഘപരിവാര്‍ തയാറാക്കുന്നത്. നിയമനിര്‍മ്മാണ സഭകളേയും നീതിനിര്‍വഹണ സംവിധാനങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തെ എത്തിക്കുന്നത് ആപത്കരമായ അവസ്ഥയിലേക്കാണെന്നും യോഗം വിലയിരുത്തി. അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ അധ്യക്ഷനായി. ബഷീര്‍ അസ്അദി നമ്പ്രം, ഷഹീര്‍ പാപ്പിനിശ്ശേരി, ജലീല്‍ ഹസനി കുപ്പം, അസ്‌ലം പടപ്പേങ്ങാട്, സക്കരിയ്യ അസ്അദി വിളക്കോട്, റഷീദ് ഫൈസി പൊറോറ, ഷൗക്കത്തലി ഉമ്മന്‍ചിറ, സുറൂര്‍ പാപ്പാനിശ്ശേരി, മുനീര്‍ കുന്നത്ത്, എം.കെ.പി മുഹമ്മദ്, സുബൈര്‍ ദാരിമി നമ്പ്രം, ഫസല്‍ കുപ്പം, സഹല്‍ അസ്അദി വളക്കൈ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."