മിനുട്ടുകള്‍ക്കകം ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ: ടൂറിസം, നിക്ഷേപക രംഗത്ത് അവസരം തുറന്ന് സൗദി അറേബ്യ
റിയാദ്: സന്ദര്‍ശകര്‍ക്കും നിക്ഷേപകര്‍ക്കും സൗദിയുടെ വാതില്‍ തുറന്നു ലോകമെമ്പാടുമുള്ള 49 രാജ്യങ്ങള്‍ക്കായി സൗദി അറേബ്യ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ നടപ്പിലാക്കി. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അഹമ്മദ് അല്‍ കാത്തിബാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കാനഡ, അമേരിക്ക, റഷ്യ, സ്വിറ്റ്‌സര്‍ലന്റ്, ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, അയര്‍ലാന്റ്, ലിച്‌ടെന്‍സ്‌റ്റൈന്‍, ലിത്വാനിയ, മൊണാകൊ, അന്‍ഡോറ, മാള്‍ട്ട, മോണ്ടിനെഗ്രോ, സാന്‍ മറിനോ, ഉക്രൈന്‍, യു.കെ, പോര്‍ച്ചുഗല്‍, പോളണ്ട്, ബള്‍ഗേറിയ, റുമാനിയ, സ്ലോവാക്യ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, സ്‌പെയിന്‍, സ്വീഡന്‍, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്റ്, നോര്‍വെ, ലക്‌സംബര്‍ഗ്, സ്ലൊവേനിയ, ഹോളണ്ട്, ഹംഗറി, ഐസ്‌ലാന്റ്, ഇറ്റലി, ലാത്വിയ, ബ്രൂണെ, ജപ്പാന്‍, സിംഗപ്പുര്‍, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാന്‍, ചൈന, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ 49 രാജ്യങ്ങള്‍ക്കാണ് ഇവിസയും ഓണ്‍ അറൈവല്‍ വിസയും ലഭ്യമാകുക. visa.visitsaudi.com എന്ന പോര്‍ട്ടല്‍ വഴി വിസക്കുള്ള അപേക്ഷ പൂരിപ്പിച്ച് പണമടച്ചാല്‍ ഇമെയിലില്‍ ഓണ്‍ലൈന്‍ വിസ ലഭ്യമാകും.
റിയാദ്, മദീന, ജിദ്ദ, ദമാം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ബത്ഹ എന്‍ട്രി പോര്‍ട്ട്, കിംഗ് ഫഹദ് കോസ്‌വേ എന്നിവിടങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ സ്ഥാപിച്ച വിസ കിയോസ്‌കുകള്‍ വഴിയാണ് ഈ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. 30 മിനിറ്റിനകം വിസ ലഭിക്കും.
വിസക്കും ഇന്‍ഷുറന്‍സിനുമായി 440 റിയാലാണ് ഫീ ഈടാക്കുന്നത്. വിസ നിരസിക്കപ്പെട്ടാല്‍ പണം തിരിച്ചു ലഭിക്കില്ല. റിട്ടേണ്‍ ടിക്കറ്റ്, വിസയുടെ പ്രിന്റൗട്ട് എന്നിവ അപേക്ഷക്ക് ആവശ്യമില്ല. ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമില്ലെങ്കിലും ഹോട്ടലിന്റെ അഡ്രസ് അപേക്ഷയോടൊപ്പം കാണിക്കണം. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ സൗദി എംബസി, കോണ്‍സുലേറ്റ് കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് വിസ ലഭ്യമാവും. ഇതോടെ നൂറ് മില്ല്യണ്‍ സന്ദര്‍ശകരെയാണ് സൗദി പ്രതീക്ഷിക്കുന്നത്. ഹോട്ടല്‍ മേഖലയടാക്കം രാജ്യത്ത് വന്‍ നിക്ഷേപാവസരങ്ങള്‍ ഇതിലൂടെ തുറക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."