HOME
DETAILS
MAL
ഡെങ്കിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
backup
June 17 2017 | 19:06 PM
താഴെക്കോട്: ഡെങ്കിപ്പനിക്കെതിരേ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പഞ്ചായത്തിലെ അമ്മിനിക്കാട് വടക്കേക്കര പ്രദേശത്ത് രോഗം സ്ഥിരീകരിച്ച് നൂറോളം പേര് ചികിത്സ തേടിയിരുന്നു. ഇവിടെ രോഗം വ്യാപിക്കുന്നത് തടയാന്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ക്കും തുടക്കാമായി. പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ. ജാഫര്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ടി മുഹമ്മദ് ക്ലാസെടുത്തു. ഹംസ, അബ്ദുശുക്കൂര് മദനി, ഹാഷിര്‍ വാഫി, കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."