പകര്‍ച്ചവ്യാധികള്‍ തടയാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍
മങ്കട: അങ്ങാടിപ്പുറത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും കുടുംബശ്രീ യൂനിറ്റുകള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ രംഗത്ത്. ഡെങ്കിപ്പനി, എലിപ്പനി പ്രതിരേധങ്ങള്ക്കാണ് അയല്‍ക്കൂട്ടം-ആരോഗ്യ സേന അംഗങ്ങള്‍ കര്‍മ പദ്ധതി രൂപീകരിച്ചത്.
വാര്‍ഡ് ഹെല്‍ത്ത് സാനിട്ടേഷന്‍- ശുചിത്വ സമിതികള്‍ ഗൃഹ സമ്പര്‍ക്ക പരിപാടി നടത്തി. മാലിന്യ നിര്‍മാര്‍ജ്ജന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വീട്ടിലെ അംഗങ്ങളെയും ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കും. എലിപ്പനി പ്രതിരോധ ഗുളികകള്‍ സൗജന്യമായി പ്രാഥമികാരോഗ്യ കേന്ദ്രം വഴി ലഭ്യമാക്കും.
ഏകദിന പരിശീലന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ടി.കെ റഷീദലി ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ യു. രവീന്ദ്രനാഥ്്, വി.പി അബ്ദുല്‍ അസീസ്, പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രേണുക ടീച്ചര്‍, ഏലിയാമ്മ ടീച്ചര്‍, ശ്രീജ, പഞ്ചായത്ത് സെക്രട്ടറി കെ സിദ്ധീഖ്, എച്ച്.ഐ മാരായ വിന്‍സെന്റ്, പി. സുനില്‍കുമാര്‍, ടി. അബ്ദുല്‍ ജലീല്‍, ഐ.പി.എച്ച്.എന്‍ ഗൗരി, പുഷ്പലത, വാര്‍ഡംഗങ്ങളായ വി.പി ശരീഫ്, വി. സക്കീര്‍ ഹുസൈന്, അനീസ്, നസീറ കെ, ശോഭന, ഷാഹിദ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."