വായനക്ക് ചേതനയേകി അരിമ്പ്രയിലെ ഗ്രന്ഥാലയം
അരിമ്പ്ര: വായനക്ക് ചേതനയേകി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥാലയമായി മാറിയിരിക്കുകയാണ് അരിമ്പ്രയിലെ ചേതന ഗ്രന്ഥശാല.
സംസ്ഥാന-ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ നിര്‍ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ തനതായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഗ്രന്ഥശാല ഈ നേട്ടം കൈവരിച്ചത്. ഈ വായന ദിനത്തോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ വായന പക്ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, എഴുത്തുപെട്ടി, സാഹിത്യക്വിസ്, പുസ്തക ചര്‍ച്ച, വായന മത്സരം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ബാലവേദി, വനിതാവേദി, സ്റ്റുഡന്‍സ് കോര്‍ണര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, പബ്ലിക് അഡ്രസിങ് സിസ്റ്റം, അവധിക്കാലത്ത് കുട്ടികള്‍ക്ക് വായനോത്സവം, സര്‍ഗോത്സവം, വനിതകള്‍ക്ക് അങ്കണവാടികള്‍ വഴി പുസ്തക വിതരണം കൈയെഴുത്തു മാസിക, പ്രതിഭാ സംഗമം, ഊര്‍ജ്ജ സംരക്ഷണം, ഇ.വി വിജ്ഞാ കേന്ദ്രം തുടങ്ങിയവ ഗ്രന്ഥശാല നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമായൊരു കെട്ടിടം നിര്‍മിക്കാന്‍ ഗ്രന്ഥശാലക്ക് കഴിഞ്ഞു. പി. ഉബൈദുള്ള എം.എല്‍.എ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.
ഇന്ന് 5000 ത്തിലധികം പുസ്തകങ്ങള്‍, ഇംഗ്ലീഷുകള്‍ ഉള്‍പ്പെടെ 9 ദിനപത്രങ്ങള്‍, മുപ്പതോളം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."