HOME
DETAILS
MAL
മക്കയിൽ വ്യാജ കിസ്‌വ നിർമ്മാണം പിടികൂടി
backup
November 06 2018 | 15:11 PM
മക്ക: വ്യാജ കിസ്‌വ നിർമ്മാണ സംഘത്തെ മക്കയിൽ പിടികൂടി. അൽഉതൈബിയ ഡിസ്ട്രിക്ടിൽ താമസസ്ഥലം കേന്ദ്രീകരിച്ച് വ്യാജ കിസ്‌വ നിർമിച്ച ഏഷ്യൻ വംശജരെയാണ് പൊലിസും നഗരസഭയും ചേർന്ന് പിടികൂടിയത്. ഏഷ്യക്കാരാണെങ്കിലും ഇവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല.
വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്ന കിസ്‌വക്കു സദൃശമായ എംബ്രോയിഡറികളിലൂടെ വിശുദ്ധ ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത പുടവയാണ് ഇവർ നിർമിച്ചിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഇരുപതിലേറെ പേർ കെട്ടിടത്തിൽ നടത്തിയ റെയ്ഡിനിടെ പിടിയിലായി. 18 തയ്യൽ മെഷീനുകളും അഞ്ച് എംബ്രോയിഡറി മെഷീനുകളും മൂന്നു ബട്ടൻ ഉപകരണങ്ങളും ആറു കട്ടിംഗ് മെഷീനുകളും കിസ്‌വക്കു സമാനമായ കട്ടി കൂടിയ 30 മീറ്റർ വീതം നീളമുള്ള 30 കെട്ട് തുണിയും പത്തു കെട്ട് വെളുത്ത തുണിയും അനധികൃത കേന്ദ്രത്തിൽ കണ്ടെത്തി.
വിശുദ്ധ ഖുർആൻ സൂക്തങ്ങൾ രേഖപ്പെടുത്തിയ 80 തുണിക്കഷ്ണങ്ങളും വ്യത്യസ്ത നിറങ്ങളിലുള്ള നൂൽ ശേഖരവും അഞ്ചു കാർട്ടൺ പർദകളും മറ്റും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഒറിജിനലിനെ പോലും വെല്ലുന്ന രീതിയിൽ നിർമ്മിക്കുന്ന കിസ്‌വ ഉയർന്ന വിലയിൽ ആവശ്യക്കാർക്ക് നൽകി പണം കൈക്കലാക്കാനുള്ള തന്ത്രമാണ് പിന്നിലെന്ന് കരുതുന്നത്. നേരത്തെ കിസ്‌വയുടെ ഭാഗമാണെന്നു വ്യാജേന ചില ഓൺലൈൻ വ്യാപാരങ്ങൾ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."