HOME
DETAILS
MAL
സാമ്പത്തിക ക്രമക്കേട്: സഊദിയിൽ ദുരിതത്തിലകപ്പെട്ട രണ്ടു മലയാളികൾ നാട്ടിലേക്ക് മടങ്ങി; ഭീമമായ തുക നാട്ടിൽ നിന്നെത്തിച്ചു ബാധ്യത തീർത്തു
backup
November 06 2018 | 16:11 PM
#അബ്‌ദുസ്സലാം കൂടരഞ്ഞി
റിയാദ്: ജോലിക്കിടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പേരിൽ സ്‌പോൺസർ തടവിലാക്കിയ മലയാളികൾ നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി വിപിൻ, ഹരിപ്പാട് സ്വദേശി സുരേഷ് കുമാർ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. കമ്പനി ഉടമ ആവശ്യപ്പെട്ട പണം നാട്ടിൽ നിന്നും വരുത്തിയാണ് ഇരുവരും ആരോപിക്കപ്പെട്ട ബാധ്യത തീർത്ത് നിയമ ശേഷം നാട്ടിലേക്ക് മടങ്ങിയത്. പണം തിരിമറി കൈക്കലാക്കാക്കിയതായി ആരോപിച്ചതിനു പിന്നാലെ ഇവരെ സ്‌പോൺസർ പണം ആവശ്യപ്പെട്ടു തടവിലാക്കുകയായിരുന്നു. സഊദിയിലെ പ്രശസ്തമായ ഒരു കമ്പനിയിലെ ദമ്മാം ബ്രാഞ്ചിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിടെയാണ് ഇരുവരും പണം തിരിമറിക്കേസിൽ ആരോപണം നേരിട്ടത്.
സെയിൽസുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ ഇടപാടുകളിൽ ഒരാൾ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം റിയാലും (27,50,000 രൂപ) മറ്റെയാൾ എഴുപത്തി അയ്യായിരം റിയാലും (14,59,027 രൂപ) കുറവ് വന്നതിനെത്തുടർന്നാണ് ഇവർ ക്രമക്കേട് നടത്തിയതായി ആരോപിച്ചാണ് കമ്പനി രംഗത്തെത്തിയത്. കുറവുള്ള പണം രണ്ടു പേരും തിരികെ അടയ്ക്കാൻ കമ്പനി നിർദേശിക്കുകയും ചെയ്‌തു. ഇതേതുടർന്ന്, തുടർന്ന് ഗത്യന്തരമില്ലാതെ ഇരുവരും ജിദ്ദ വഴി നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും കമ്പനി നൽകിയ പരാതി കാരണം തായിഫിൽ വെച്ച് പോലീസ് പിടിയിലായി. 15 ദിവസം തായിഫ് പോലീസ് ലോക്കപ്പിൽ കിടന്ന ഇരുവരെയും സ്പോൺസറുടെ നാടായ കിഴക്കൻ പ്രവിശ്യയിലെ അൽഹസ മുബാറസ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. തുടർന്ന് കമ്പനി അധികൃതരെത്തി ഇവരെ ജാമ്യത്തിൽ ഇറക്കി കൊണ്ടുപോകുകയായിരുന്നു.
കമ്പനിയ്ക്ക് നഷ്ടമായ പണം തിരികെ കിട്ടാനായി ഇവരെ സമ്മർദ്ദത്തിലാക്കാനായി ഫാക്റ്ററിയിലെ ഓരോ മുറിയിലായി പ്രത്യേകം പ്രത്യേകമായി ഇവരെ പൂട്ടിയിടുകയായിരുന്നു. പണം തിരിമറി കേസായത് മൂലം ഇരുവരുടെയും കേസിൽ ഇടപെടാൻ സാമൂഹ്യ പ്രവർത്തകരും മടിച്ചു. ഒടുവിൽ
സോഷ്യൽ മീഡിയ വഴി ദുരവസ്ഥ ഇവർ പ്രചരിപ്പിച്ചതോടെ ഇന്ത്യൻ എംബസ്സി ഇടപെടുകയും നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡം എന്നിവരെ ഈ കേസിൽ ഇടപെടാൻ ചുമതലപ്പെടുത്തുകയും ചെയ്‌തു.
കമ്പനിയുമായും ഉടമയുമായും ദിവസങ്ങൾ നീണ്ട നീണ്ട ചർച്ചകൾ നടത്തി. ഏറെ ചർച്ചകൾക്കൊടുവിൽ, ഇവർ നഷ്ടമായ പണം തിരിച്ചടച്ചാൽ, മറ്റുള്ള നിയമനടപടികളും, കേസുമെല്ലാം ഒഴിവാക്കി ഫൈനൽ എക്സിറ്റ് നൽകി നാട്ടിലേയ്ക്ക് അയയ്ക്കാം എന്ന് കമ്പനി സമ്മതിച്ചു. തുടർന്ന് മധ്യസ്ഥരുടെ സാന്നിദ്ധ്യത്തിൽ പണം തിരികെ നൽകാമെന്ന് വിപിനും, സുരേഷും എഴുതിനൽകുകയും തുടർന്ന് നാട്ടിൽ നിന്നും പണം വരുത്തി നഷ്ടമായ പണം കമ്പനിയിൽ തിരികെ അടച്ച ശേഷമാണു നാട്ടിലേക്ക് മടങ്ങാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."