ബൈത്തുല്‍ മുഖദ്ദസ് യാത്ര ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍: ഹജ്ജ്, ഉംറ സേവനരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ജനകീയ അംഗീകാരം നേടിയ അലനല്ലൂര്‍ സംസം ട്രാവല്‍സിന്റെ കീഴില്‍ ഈജിപ്ത്, ഫലസ്തീന്‍, ഇസ്രയേല്‍, ജോര്‍ദാന്‍ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള ഖുര്‍ആനില്‍ പരാമര്‍ശിച്ച പുണ്യ നഗരങ്ങളിലേക്കുള്ള പശ്ചിമേഷ്യന്‍ യാത്രയുടെ ഉദ്ഘാടനം കൊടക്കാട് പി.കെ ഇമ്പിച്ചിക്കോയ തങ്ങളില്‍ നിന്ന് പാസ്‌പോര്‍ട്ട് സ്വീകരിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ യാത്രക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ചരിത്ര ഗവേഷകനുമായ റഹ്മത്തുല്ല ഖാസിമി മുത്തേടം, സംസം ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ സംസം ബഷീര്‍, ചീഫ് അമീര്‍ കെ.സി അബൂബക്കര്‍ ദാരിമി, എം.എസ് അലവി, കെ.ടി കുഞ്ഞിമുഹമ്മദ് ഹാജി, അമീര്‍മാരായ നിസാബുദ്ധീന്‍ ഫൈസി പുല്ലിശ്ശേരി, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, ശമീര്‍ ഫൈസി കോട്ടോപ്പാടം, മൊയ്തുപ്പ ഫൈസി, മുഹമ്മദ് ദാരിമി കോടങ്ങാട്, സുബൈര്‍ മൗലവി പുല്ലിശ്ശേരി, കബീര്‍ അന്‍വരി നാട്ടുകല്‍, സുലൈമാന്‍ ഫൈസി മുണ്ടേക്കരാട്, എന്‍. അഷ്‌റഫ് ഹാജി, സിദ്ധീഖ് മലയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."