കരസേനയില്‍ മതാധ്യാപകരാകാന്‍ പുരുഷന്മാര്‍ക്ക് അവസരം
കരസേനയില്‍ ജൂനിയര്‍ കമീഷന്‍ഡ് ഓഫിസര്‍ പദവിയില്‍ മതാധ്യാപകരാകാന്‍ പുരുഷന്മാര്‍ക്ക് അവസരം. വിവിധ വിഭാഗങ്ങളിലായി ആകെ 152 ഒഴിവുണ്ട്. കാറ്റഗറി തിരിച്ചുള്ള ഒഴിവുകള്‍: പണ്ഡിറ്റ് 118, പണ്ഡിറ്റ് ഗൂര്‍ഖ 7, ഗ്രാന്തി 9, മൗലവി (സുന്നി) 9, മൗലവി (ശിയ) 1, പാദ്രേ 4, ബോധ്‌മോങ്ക് (മഹായാന) 4. റിലീജിയസ് ടീച്ചേഴ്‌സ് 88, 89,90 ബാച്ച് കോഴ്‌സുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
പ്രായപരിധി 2020 ഒക്‌ടോബര്‍ ഒന്നിന് 2534 വയസ്. 1986 ഒക്‌ടോബര്‍ ഒന്നിനും 1995 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവരാകണം. മതപരം, ശാരീരികം ഉള്‍പ്പെടെ വിശദമായ യോഗ്യത മാനദണ്ഡങ്ങള്‍ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറത്തിന്റെമാതൃകയും വെബ്‌പോര്‍ട്ടലിലുണ്ട്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 29 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
കേരളം, കര്‍ണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവര്‍ ബംഗളൂരു ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിങ് മേഖലയുടെപരിധിയില്‍പെടും.തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ ഫെബ്രുവരി 23ന് നടത്തും.
ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റില്‍ പൊതുവിജ്ഞാനം, മതപരം എന്നീ മേഖലകളില്‍ 100 ചോദ്യങ്ങളുണ്ടാവും. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."