മാതാവിനെ ശുശ്രൂഷിക്കാനും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനും ഭാഗ്യം ലഭിച്ച് മഅ്ദനി
ശാസ്താംകോട്ട(കൊല്ലം): അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മാതാവ് അസുമാബീവിയെ കാണാന്‍ കോടതിയുടെ അനുമതിയെ തുടര്‍ന്ന് അന്വാര്ശ്ശേരിയിലെത്തിയ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മാതാവിനെ അവസാന നാളുകളില്‍ ശുശ്രൂഷിക്കാനും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു.
കഴിഞ്ഞ 30ന് ആയിരുന്നു ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅ്ദനി മാതാവിനെ കാണാന്‍ ജന്മനാട്ടില് എത്തിയത്. കഴിഞ്ഞ മാസം 28 മുതല്‍ നംവബര്‍ 4 വരെയാണ് വിചാരണ കോടതി കര്‍ശന ഉപാധികളോടെ മഅ്ദനിയ്ക്ക് അനുമതി നല്‍കിയത്. മാതാവിന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും കൂടുതല്‍ ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനിയുടെ അഭിഭാഷകന് അഡ്വ. ഉസ്മാനാണ് വീണ്ടും വിചാരണ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി മാതാവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യം അനുവദിച്ച എട്ടു ദിവസത്തിനു പുറമേ വീണ്ടും എട്ടു ദിവസം കൂടി മാതാവിന്റെ അടുത്ത് തങ്ങാന്‍ അനുമതി നല്‍കിയത്. ഇനി 12ന് നാട്ടില്‍ നിന്നും ബംഗളൂരുവിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."