കാവിലുംപാറയില്‍ കാട്ടുനായ ശല്യം രൂക്ഷം
തൊട്ടില്‍പ്പാലം: കാവിലുംപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുനായ ശല്യം രൂക്ഷമാകുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു.
പഞ്ചായത്തിലെ പൂതംപാറ, വട്ടിപ്പന, കുണ്ടുതോട് എന്നിവിടങ്ങളിലാണ് ശല്യം രൂക്ഷമായത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മേഖലയില്‍ നിന്ന് മുപ്പതോളം ആടുകളെ കാട്ടുനായ്ക്കള്‍ കടിച്ചുകൊന്നിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ കുണ്ടുതോടിലെ തേക്കും കുന്നില്‍ കുളമുള്ളപറമ്പത്ത് ചാത്തുവിന്റെ നാല് ആടുകളാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. വളര്‍ത്താടുകളെ ലക്ഷ്യം വെച്ച് നാട്ടിലിറങ്ങുന്ന നായ്ക്കളുടെ ശല്യം കാരണം ആടുകളെ വളര്‍ത്തി ജീവിതമാര്‍ഗം കണ്ടെത്തുന്ന കര്‍ഷകര്‍ ഇതോടെ ദുരിതത്തിലാണ്.
വില്ക്കാന് പാകമായ ആടുകളെയും നായ്ക്കള്‍ കൊന്നിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണം ചെറുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."