തകര്‍ന്ന വള്ളങ്ങള്‍ കരക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല ; മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍
അമ്പലപ്പുഴ: തകര്‍ന്ന വള്ളങ്ങള്‍ കരക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ പുന്നപ്ര ചള്ളികടപ്പുറത്തുണ്ടായ കടലാക്രമണത്തില്‍പ്പെട്ട് കറയിലുണ്ടായിരുന്ന 27 വള്ളങ്ങളാണ് തിരമാലയില്‍പ്പെട്ട് തകര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയോടെ കായംകുളത്തുനിന്ന് ഫിഷറീസ് ബോട്ട് എത്തിച്ചെങ്കിലും കടല്‍ പ്രക്ഷേബ്ധമായതിനാല്‍ യാതൊരു രക്ഷാപ്രവര്‍ത്തനവും നടത്താതെ ഇവര്‍ മടങ്ങി. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6 മുതല്‍ നൂരുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടുകിടന്ന വള്ളങ്ങളും വലകളും കരക്കെത്തിക്കാന്‍ ശ്രമമാരംഭിച്ചത്. ഇതിന് ഒരു ജെ.സി.ബി മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിന്റെ ചെലവ് സര്‍ക്കാര്‍ നല്‍കുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളാണ് ജെ.സി.ബി വാടകക്കെടുത്ത് രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്. ഇന്നലെ 4 വള്ളങ്ങള്‍ മാത്രമാണ് കരക്കെത്തിക്കാന്‍ സാധിച്ചത്. ജെ.സി.ബി യില്‍ റോപ്പുകെട്ടിയാണ് വലകള്‍ കരക്കെത്തിച്ചത്. കൂടുതല്‍ ജെ.സി.ബി ആവശ്യമായിരുന്നുവെങ്കിലും ഇത് തീര്‍പ്പാക്കാന്‍ ഉദ്ദ്യോഗസ്ഥരാരും ഇവിടെ സ്ഥലത്തെത്തിയിരുന്നില്ല. പുന്നപ്ര വില്ലേജ് ഓഫീസിലെ 2 ജീവനക്കാരും ആലപ്പുഴ സൗത്ത് രാജേഷിന്റെ നേതൃത്വത്തില്‍ പുന്നപ്ര പോലീസും മാത്രമാണ് ഇന്നെലെ സ്ഥലത്തെത്തിയിരുന്നത്.
സ്റ്റേഷന്‍ ഓഫീസര്‍ സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റും നിലയുറപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനോ ജെ.സി.ബി അടക്കമുള്ളവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കാനോ ഉദ്യോഗസ്ഥരാരും എത്തിതിരുന്നതാണ്പ്രതിഷേധത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."