HOME
DETAILS

അക്രമ രാഷ്ട്രീയത്തിനെതിരേ കോണ്‍ഗ്രസ് സത്യഗ്രഹം സംഘടിപ്പിച്ചു

  
backup
June 17 2017 | 20:06 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4-4

 

 

കോഴിക്കോട്: ജില്ലയില്‍ സി.പി.എമ്മും ബി.ജെ.പിയും തുടര്‍ച്ചയായി നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സത്യഗ്രഹം സംഘടിപ്പിച്ചു. 'കോഴിക്കോടിനെ കാക്കാന്‍, സമാധാനം വീണ്ടെടുക്കാന്‍, അക്രമികളെ ഒറ്റപ്പെടുത്താന്‍' മുദ്രാവാക്യവുമായി 'സ്വസ്ഥം' എന്ന പേരില്‍ സംഘടിപ്പിച്ച സത്യഗ്രഹം കോഴിക്കോട് മാവൂര്‍ റോഡില്‍ പി.സി വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആതിഥേയത്വത്തിന്റെയും കലാ-സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മഹാനഗരത്തില്‍ അശാന്തി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തടയിടണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടി ഓഫിസിനും സെക്രട്ടറിക്കും നേരെ നടന്ന അക്രമ കേസുകളിലെ പ്രതികളെ പോലും പിടികൂടാനാകാത്ത പാര്‍ട്ടിയും സര്‍ക്കാരും പിന്നെ എന്തു സമാധാനമാണ് ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. അക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമവും പോലിസുമുള്ളപ്പോള്‍ എന്തിനാണ് പാര്‍ട്ടികളുടെ ഹര്‍ത്താല്‍ ആഹ്വാനമെന്ന് ചടങ്ങില്‍ പങ്കെടുത്ത സാഹിത്യകാരന്‍ എം.എന്‍ കാരശ്ശേരി ചോദിച്ചു. സംസ്ഥാനത്ത് പൊലിസിനെ നിയന്ത്രിക്കേണ്ട സ്ഥിതിവിശേഷമാണുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
പത്മശ്രീ ജേതാവ് മീനാക്ഷി ഗുരുക്കള്‍, ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍, എഴുത്തുകാരി ഇ.പി ജ്യോതി, നടന്‍ മാമുക്കോയ, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍, എ.ഐ.സി.സി അംഗം പി.വി ഗംഗാധരന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, യു.ഡി .എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു, സെക്രട്ടറിമാരായ അഡ്വ. പ്രവീണ്‍കുമാര്‍, അഡ്വ. ജയന്ത്, കെ.സി അബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കെ.പി.സി.സി നിര്‍വാഹകസമിതി അംഗം പി. മൊയ്തീന്‍ മാസ്റ്റര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago