ഡിവൈ.എസ്.പിയെ രക്ഷിക്കാന്‍ പൊലിസ് ശ്രമം: ചെന്നിത്തല
തിരുവനന്തപുരം: വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതി ക്രൂരമായ നടപടിയാണ് ഡിവൈ.എസ്.പിയുടെ ഭാഗത്തുനിന്നുണ്ടായത്. സനല്‍കുമാറിനെ വാക്തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി മറ്റൊരു വാഹനത്തിന് മുന്നിലേക്ക് പിടിച്ച് തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ട്.
ഡിവൈ.എസ്.പിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലിസ് നടത്തുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ല. അറസ്റ്റ് വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. മരിച്ച സനല്‍കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.
കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും നല്‍കണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരപരാധികളായ നിരവധിപേരുടെ ജീവനുകള്‍ പൊലിസിന്റെ അതിക്രമത്താല്‍ പൊലിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തതില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."