HOME
DETAILS

സേവനസംവിധാനങ്ങള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്

  
backup
June 17 2017 | 20:06 PM

%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6

തിരുവനന്തപുരം: പകര്‍ച്ചപ്പനി വര്‍ധിച്ചതോടെ സേവനസംവിധാനങ്ങള്‍ 24 മണിക്കൂറും കര്‍ശനമാക്കി ജില്ലയിലെ ആരോഗ്യവകുപ്പ്. വിട്ടുവീഴ്ചയില്ലാത്ത സേവനസംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസ് ജി ഡിക്രൂസ് അറിയിച്ചു. 

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഒ.പിക്ക് തടസം വരാത്ത രീതിയില്‍ കുറഞ്ഞത് ഒരു ഡോക്ടറുടെ സേവനമെങ്കിലും ലഭിക്കുന്ന തരത്തില്‍ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് മുകളിലുള്ള എല്ലാ ആശുപത്രികളിലും പ്രത്യേക പനിവാര്‍ഡും, പനിക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ദിനംപ്രതി പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
രക്തത്തിന്റെ ലഭ്യതയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള പ്ലേറ്റ്‌ലെറ്റുകള്‍ ഉപയോഗിക്കാനാവാത്ത സാഹചര്യത്തിലാണ് ബ്ലഡ്ബാങ്കുകളില്‍ കൂടുതല്‍ രക്തം ശേഖരിക്കാത്തത്. രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനാല്‍ ആവശ്യാനുസരണം മാത്രമേ ഇപ്പോള്‍ രക്തം ശേഖരി ക്കുന്നുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതല്‍ ജീവനക്കാരുടെ സാന്നിധ്യം ആവശ്യമായ സാഹചര്യത്തില്‍ ലീവുകള്‍ റദ്ദാക്കി ജോലിക്ക് ഹാജരാകുന്നതിനും എല്ലാ തരത്തിലുള്ള പരിശീലനപരിപാടികളും നിര്‍ത്തിവച്ച് പൂര്‍ണസമയവും പകര്‍ച്ചവ്യാധി നിയന്ത്രണപ്രര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അധികമായി വേണ്ടിവരുന്ന ജീവനക്കാരെ ലഭ്യമായ ഫണ്ടുപയോഗിച്ച് പ്രാദേശികമായി നിയമിക്കാന്‍ എല്ലാ സ്ഥാപനമേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പ്രധാനപ്പെട്ട ആശുപത്രികളില്‍ ഉച്ചക്ക് ശേഷം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കാനുള്ള നടപടികളും സ്വീകരിച്ചുകഴിഞ്ഞതായി ഡി.എം.ഒ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പനിബാധിതരുള്ള കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലും കൂടുംബശ്രീ, കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഓരോ 25 വീടിനും ഒരു സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടീം രൂപീകരിച്ച് 24ാം തീയതി വീടുകള്‍ തോറും പരിശോധന നടത്തും. എല്ലാ വീടുകളിലും പരിശോധന നടത്തി സംഘം കൊതുകുവളര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  8 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  18 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  22 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  36 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  42 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago