സുരഭി 'ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് മൂവ്‌മെന്റ് ' ബ്രാന്‍ഡ് അംബാസഡര്‍
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്‍, എന്‍.എസ്.എസ് കോഴിക്കോട് സെല്‍ എന്നിവയുടെ സഹകരണത്തോടെ ജിസം ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന 'ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് മൂവ്‌മെന്റി'ന്റെ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്ര നടി സുരഭി ചുമതലയേല്‍ക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം 19ന് ഉച്ചയ്ക്കുശേഷം രണ്ടിന് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങ് എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനാകും. ഹരിതപുരസ്‌കാരം സമ്മാന പദ്ധതിയിലെ 'വൃക്ഷത്തൈ സെല്‍ഫി' മത്സരത്തിലെ അഞ്ചാം നറുക്കെടുപ്പ് കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സുരഭിക്ക് ജിസം ഫൗണ്ടേഷന്റെ സ്‌നേഹോപഹാരം നല്‍കും.
സുരഭി പ്രവര്‍ത്തനരേഖാ പ്രഖ്യാപനം നടത്തി കഴിഞ്ഞ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താനും അതു പരിരക്ഷിക്കാനും ക്രിയാത്മകമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സന്നദ്ധ സംഘടനകളില്‍ ഏറ്റവും മികച്ചതിനാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ജിസം ചീഫ് പാട്രന്‍ പ്രൊഫ. ശോഭീന്ദ്രന്‍ മാസ്റ്റര്‍, ശിവരാമകൃഷ്ണന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."