വാക്കിലും പ്രവര്‍ത്തിയിലും മാനവികത പ്രകടമാകണം: എം.കെ രാഘവന് എം.പി
കോഴിക്കോട്: നിക്ഷിപ്ത താല്പര്യങ്ങളും ഇടുങ്ങിയ ചിന്താഗതികളും വളര്‍ന്നുവരുന്ന വര്‍ത്തമാനകാലത്ത് മാനവികതയുടെ ചിന്താധാര വളര്‍ത്തിയെടുക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് എം.കെ രാഘവന് എം.പി.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച 15-ാമത് റമദാന് പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കിലും പ്രവര്‍ത്തിയിലും മാനവികത പ്രകടമാകണം. റമദാന് വ്രതം മാനവികതക്കു വേണ്ടിയുള്ള വലിയ സമര്‍പ്പണമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ 'വാഴ്ത്താം പ്രപഞ്ചനാഥനെ' വിഷയത്തില്‍ പ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ, ഒ.പി അഷ്റഫ്, ടി.പി സുബൈര്‍ മാസ്റ്റര്‍, ആര്.വി സലീം, ബഷീര്‍ ഹാജി കരീറ്റിപ്പറമ്പ്, പി.കെ മുഹമ്മദ് മാസ്റ്റര്‍, സി.എ ശുക്കൂര്‍ മാസ്റ്റര്‍ സംസാരിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ പി.വി ഷാഹുല്‍ ഹമീദ് സ്വാഗതവും സലീം അമ്പലക്കണ്ടി നന്ദിയും പറഞ്ഞു. മൂന്നാം ദിവസമായ ഇന്ന് 'ദജ്ജാലിന്റെ ആഗമനം ആസന്നമായോ' വിഷയത്തില്‍ അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."