കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍ ശ്രമം: കോടിയേരി
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ് കഴിഞ്ഞ സ്ത്രീകളെ സന്നിധാനത്തുവച്ച് തടയുകയും മര്‍ദിക്കുകയും ചെയ്ത സംഭവം നാട്ടില്‍ കലാപമുണ്ടാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സുപ്രിംകോടതി വിധി വരുന്നതിന് മുന്‍പു വരെ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ സ്ത്രീകളാരും ശബരിമലയില്‍ വരേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഏത് സ്ത്രീകളെയും തടയാനും അക്രമിക്കാനും തയാറാകുന്ന നിലയിലേക്കാണ് ആര്.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇത് ശരിയാണോയെന്ന് സ്ത്രീസമൂഹവും വിശ്വാസിസമൂഹവും ജനാധിപത്യവിശ്വാസികളും ചിന്തിക്കണം. കുട്ടിക്ക് ചോറ് കൊടുക്കുന്നതിനുവേണ്ടിയാണ് തൃശൂര്‍ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്. ഈ കുടുംബത്തെയാണ് തടഞ്ഞുവയ്ക്കുകയും ഭീകരമായി മര്‍ദിക്കുകയും ചെയ്തത്.
അയ്യപ്പദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ 50 വയസ് കഴിഞ്ഞ സ്ത്രീകളെയും ഇരുമുടിക്കെട്ടില്ലെന്ന കാരണം പറഞ്ഞ് സംഘ്പരിവാര്‍ സംഘടനകള്‍ തടഞ്ഞു. ആര്.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിലാണ് ഈ നടപടികളുണ്ടായത്. ആര്.എസ്.എസും ബി.ജെ.പിയും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അജന്‍ഡയനുസരിച്ചാണ് അക്രമിസംഘം ശബരിമലയില്‍ പ്രവര്‍ത്തിച്ചത്. പ്രകോപനംസൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ആത്മസംയമനത്തോടെ നേരിടാന്‍ പൊലിസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."