HOME
DETAILS

ആരോഗ്യവകുപ്പിന്റെ പരിശോധന;വില്‍പ്പനയ്ക്കായി സൂക്ഷിച്ച ചീഞ്ഞ മത്സ്യങ്ങള്‍ പിടിച്ചെടുത്തു

  
backup
June 17 2017 | 20:06 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6-3

കാട്ടാക്കട: പൊതു ചന്തയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഴുകിയതും പുഴുവരിച്ചതുമായ മത്സ്യങ്ങള്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു. പൂവച്ചല്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കൊഴിയാള, പാര ഉള്‍പ്പടെ നൂറു കിലോയോളം പച്ച മത്സ്യവും നൂറ്റി അന്‍പതോളം കിലോ ഉണക്ക മത്സ്യവുമാണ് കണ്ടെത്തിയത്.

പിടിച്ചെടുത്ത പച്ച മത്സ്യത്തില്‍ നിറ വ്യത്യാസവും കണ്ണുകള്‍ അഴുകിയതും പുഴുവരിച്ചതും ആയ മത്സ്യങ്ങള്‍ കണ്ടെടുത്തു. ഉണക്ക കരുവാട് എലികള്‍ വസിക്കുന്ന വൃത്തിഹീനമായ സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. അഴുകിയ പച്ചമത്സ്യങ്ങള്‍ ചന്തയ്ക്കു പുറകില്‍ കുഴിയെടുത്തു മൂടുകയും ഉണക്ക മല്‍സ്യങ്ങള്‍ കത്തിക്കുകയും ചെയ്തു. ചന്തയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന ടീ സ്റ്റാളുകള്‍, ഹോട്ടല്‍, ബേക്കറി, മാര്‍ജിന്‍ഫ്രീ, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.
ടീ സ്റ്റാളില്‍ ശേഖരിച്ചു വച്ചിരുന്ന വെള്ളത്തില്‍ കൂത്താടി കണ്ടെത്തി. തയ്ക്ക പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന ആദില ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവിടെ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലായെന്നും കണ്ടെത്തി.
ഇതിനു സമീപം പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളിനും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇവയ്‌ക്കെല്ലാം സ്റ്റോപ്പ് മെമ്മോ നല്‍കി.
ക്രിസ്ത്യന്‍ പള്ളിക്കു മുന്‍വശം പ്രവര്‍ത്തിക്കുന്ന മാര്‍ജിന്‍ഫ്രീ ഷോപ്പില്‍ കാലാവധി കഴിഞ്ഞ പാനീയങ്ങള്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്തിയതിനാല്‍ സ്ഥാപനത്തിന് നോട്ടിസ് നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ , ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മണികണ്ഠന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോണി, ജോസ്, ശ്രീകുമാര്‍ എന്നിവരും കാട്ടാക്കട പൊലിസും പരിശോധനയില്‍ പങ്കെടുത്തു.
മാര്‍ക്കറ്റില്‍ സ്ഥിരമായി ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വില്‍പ്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago
No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago