HOME
DETAILS

ഇറാനുമായുള്ള യുദ്ധം ആഗോള  സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്ന് സഊദി

  
backup
October 01 2019 | 05:10 AM

saudi-on-war-over-iran-779170-2
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
റിയാദ്: ഇറാനുമായുള്ള യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നും സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിനാണ് സഊദി ശ്രമിക്കുന്നതെന്നും കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. യു.എസ് കേന്ദ്രമായ സി.ബി.എസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 
യുദ്ധമുണ്ടായാല്‍ എണ്ണവില സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര ഉയരും. ആഗോള ജി.ഡി.പിയുടെ നാലു ശതമാനം പശ്ചിമേഷ്യയിലാണ്. ലോകത്തിനാവശ്യമായ ഇന്ധനത്തിന്റെ 30 ശതമാനം ഇവിടെ നിന്നാണ്. വ്യാപാര പാതയുടെ 20 ശതമാനം ഇതിലെയാണ്. ഇതു മൂന്നും നിന്നാലുള്ള അവസ്ഥ സങ്കല്‍പ്പിച്ചുനോക്കൂ. സഊദിയോ പശ്ചിമേഷ്യന്‍ രാജ്യങ്ങളോ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ തകരും- അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാല്‍ ഇറാനെ നിയന്ത്രിക്കാന്‍ കടുത്ത നടപടിയെടുക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണം. സെപ്റ്റംബര്‍ 14ന് സഊദിയിലെ എണ്ണ സംസ്‌കരണശാലകള്‍ക്കു നേരെ നടന്നത് യുദ്ധസമാന ആക്രമണമാണെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ വിലയിരുത്തലിനോട് യോജിക്കുന്നതായും സഊദി കിരീടാവകാശി പറഞ്ഞു. 
ആക്രമണത്തെ തുടര്‍ന്ന് യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അതില്‍ പങ്കില്ലെന്നു വ്യക്തമാക്കിയ ഇറാന്‍ തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ചിരുന്നു. യമനിലെ വിമതസായുധ വിഭാഗമായ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. 
 
 
 
 
 
'ഖഷോഗിയെ വധിക്കാന്‍ താന്‍ ഉത്തരവിട്ടിട്ടില്ല'
 
 
 
 
റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ തനിക്കു പങ്കുണ്ടെന്ന ആരോപണം സി.ബി.എസ് ചാനലിന് നല്‍കിയ 60 മിനുട്ട് ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിഷേധിച്ചു. കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം അതേസമയം സഊദി സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് വധത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞതിനാല്‍ വധത്തിന്റെ ഉത്തരവാദിത്തമേല്‍ക്കുന്നതായും പറഞ്ഞു. 
2018 ഒക്ടോബര്‍ 2ന് ഇസ്തന്‍ബൂളിലെ സഊദി കോണ്‍സുലേറ്റിലാണ് ഖഷോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago