HOME
DETAILS

ദുര്‍ബ്ബലന് നീതി ഇന്നും തുലാസില്‍

  
backup
June 17 2017 | 20:06 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%b2%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82

കൊല്ലം: സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ചാത്തന്നുരില്‍ ഒരു സാധുകുടംബം ആത്മഹത്യക്ക് ശ്രമിച്ച സംഭവം. പിതാവിന് പിന്നാലെ മകളും മരിച്ചതോടെ കുടുംബത്തിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്. പരവൂരിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ നെടുങ്ങോലം എം.എല്‍.എ ജങ്ഷനില്‍ വട്ടവിളവീട്ടില്‍ ബാലചന്ദ്രനെ വ്യാപാരിയും സംഘവും ദിവസങ്ങളോളം ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ്,മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ അദ്ദേഹവും ഭാര്യ സുനിതയും മകള്‍ അഞ്ജുവുമായി ആത്മഹത്യക്ക് ശ്രമിച്ചത്.
ഇക്കഴിഞ്ഞ 13ന് വീടിനുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട കുടുംബത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് തന്നെ ബാലചന്ദ്രന്‍ മരിച്ചു. മകള്‍ അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. സുനിത ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ തുടര്‍ന്ന് മാറാന്‍ കഴിയാതിരുന്ന നോട്ടുകള്‍ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാര്‍ എടുക്കുകയും ഒടുവില്‍ കുറ്റംമുഴുവനും ബാലചന്ദ്രനില്‍ വന്നു ചേരുകയുമായിരുന്നു എന്നാണ് പറഞ്ഞുകേട്ടത്. ബാലചന്ദ്രന്‍ വിവരം പുറത്തുപറയാതിരിക്കാന്‍ എല്ലാ കുറ്റവും ബാലചന്ദ്രനില്‍ വന്നുചേര്‍ന്നു. എന്നാല്‍ പണം ബാലചന്ദ്രന്‍ തിരികെ കൊടുത്തിട്ടും വ്യാപാരിയും സംഘവും മര്‍ദനം തുടരുകയും ചെയ്തതോടെയാണ് അപമാനഭാരത്താല്‍ കുടുംബം ആത്മഹത്യക്ക് തുനിഞ്ഞത്. ഭീകരവാദികള്‍ പോലും ചെയ്യാത്ത രീതിയിലായിരുന്നു സംഘത്തിന്റെ ക്രൂരമര്‍ദനം. വെള്ളത്തില്‍ മുക്കിയും ഭീകരമായി മാര്‍ദിച്ചുമാണ് വ്യാപാരി പക തീര്‍ത്തത്.
എന്നാല്‍ മര്‍ദനം സ്ഥിരമായതിനെ തുടര്‍ന്ന് ഭാര്യ പൊലിസിന് പാരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കുടുംബം മറ്റു മാര്‍ഗമില്ലാതെ മരണത്തെ പുല്‍കാന്‍ തീരുമാനിച്ചത്. സമയത്ത് പൊലിസ് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടു വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ദുര്‍ബലന് നീതി അകലെയെന്നാണ് പരവുര്‍ സംഭവം തെളിയിക്കുന്നത്. പൊലിസ് സ്‌റ്റേഷനിലും വീടിനു മുന്നിലും വച്ച് അപമാനിതരായ കുടുംബം ആത്മഹത്യചെയ്യുമെന്ന് അറിയിച്ചെങ്കിലും പൊലിസ് ഗൗനിച്ചില്ല. ബാലചന്ദ്രനെ പൊലിസ് മര്‍ദിച്ചില്ലെന്ന ന്യയമായിരുന്നു അവര്‍ക്ക്. സംഭവത്തില്‍ അരി മൊത്തവ്യാപാരി കൂനയില്‍ രേവതിയില്‍ രാജേന്ദ്രന്‍(60),മക്കളായ അരുണ്‍രാജ്-28),അതുല്‍രാജ്(28),അതുലിന്റെ സുഹൃത്തുക്കളായ ഒഴുകുപാറ മാഹി നിവാസില്‍ മനു(27),തഴുത്തല പേരയം കാര്‍ത്തികയില്‍ രഞ്ജിത്ത്(23), കടയിലെ ജീവനക്കാരായ കലയ്‌ക്കോട് ശാലുഭവനില്‍ മോഹനന്‍ ചെട്ടിയാര്‍(38),കലയ്‌ക്കോട് രേവിതിഭവനില്‍ രാജന്‍(50),പൂതക്കുളം ഞാറയ്ക്കാട് പുരയിടം വീട്ടില്‍ കൃഷ്ണകുമാര്‍ എന്നിര്‍ കോടതി റിമാന്റ് ചെയ്തിനെ തുടന്ന് ജയിലിലാണ്. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കാന്‍ രാജ്യത്ത് നിയമമുണ്ട്. അതിനു പകരം ഉത്തരേന്ത്യന്‍ മോഡല്‍ നട്ടുകൂട്ടം പോലെ ഒരു സാധു മനുഷ്യനെയും മകളെയും മരണത്തിലേക്ക് തള്ളിവിട്ട പ്രതികളെ കാരാഗൃഹത്തിലടയ്ക്കാന്‍ പഴുതുകളടച്ച അന്വേഷണമാണ് പൊലിസില്‍ നിന്നും ഉണ്ടാകേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago