തേവാരം-മുള്ളിക്കാല റോഡിലെ യാത്ര ദുരിതത്തില്‍
ചവറ : തേവലക്കര മുള്ളിക്കാലയില്‍ പുനര്‍നിര്‍മാണത്തിനെന്ന പേരില്‍ കുത്തിക്കുഴിച്ച റോഡ് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു.
മൊട്ടക്കല്‍ വാര്‍ഡില്‍ തേവാരം മുതല്‍ മുള്ളിക്കാല വരെയുള്ള എഴുപത് മീറ്ററിലധികം വരുന്ന റോഡാണ് കരാറുകാരന്റെയും അധികാരികളുടെയും അനാസ്ഥ കാരണം രണ്ട് മാസമായി ഗതാഗത യോഗ്യമല്ലാതായത്.
താരതമ്യേന സഞ്ചാരയോഗ്യമായിരുന്ന റോഡ് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും ഇരുപത്തി അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചപ്പോഴാണ് കുത്തിക്കുഴിച്ച് റീ മെറ്റലിങ് നടത്തിയത്.
എന്നാല്‍ മെറ്റലിട്ട ശേഷം ഉറപ്പിക്കുന്നതിനായി റോഡ് റോളര്‍ ഉപയോഗിക്കാത്തതിനാല്‍ വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ പാറക്കഷ്ണങ്ങള്‍ തെറിച്ച് അപകടങ്ങള്‍ പതിവാണ്.
കൂടാതെ ചെറിയ വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറാകുന്നതും മറിയുന്നതും നിത്യ കാഴ്ചയാണ്. മാസങ്ങളോളമായി തുടരുന്ന ഈ അലംഭാവത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ചില രാഷ്ട്രീയ സംഘടനകളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."