എസ്.പി.സിയുടെ പ്രാധാന്യം മനസിലാക്കിത്തുടങ്ങി: മന്ത്രി
ചവറ: സമൂഹത്തിലെ തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ മാതൃകയായ എസ്.പി.സിയുടെ പ്രാധാന്യം സമൂഹം മനസിലാക്കിത്തുടങ്ങിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
തേവലക്കര കോയിവിള അയ്യന്‍ കോയിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളുകളില്‍ മാത്രം ഒതുങ്ങിയിരുന്ന എസ്.പി.സിയെ രക്ഷിതാക്കള്‍ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.
തങ്ങളുടെ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉണ്ടെന്ന തിരിച്ചറിവാണ് ഇതിന് കാരണം. നിരവധി വിദ്യാലയങ്ങളാണ് എസ്.പി.സി വേണമെന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത്. വിദ്യാര്‍ഥികളില്‍ സ്വഭാവശുദ്ധിയും കര്‍മശേഷിയും വളര്‍ത്തി കൊണ്ട് വരാന്‍ എസ്.പി.സിക്ക് കഴിയുന്നു. ഹൈടെക് നിലവാരത്തിലേക്ക് എത്തുന്നതോടെ പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.
എന്‍ വിജയന്‍ പിള്ള എം.എല്‍.എ അദ്ധ്യക്ഷനായി. വിജയോത്സവം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സിറ്റി പൊലിസ് കമ്മീഷണര്‍ എസ് അജീതാ ബീഗം മുഖ്യ പ്രഭാഷണം നടത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എസ് ഷിഹാബുദ്ദീന്‍ പദ്ധതി വിശദീകരിച്ചു.
എ.സി.പി ശിവപ്രസാദ്, ചവറ സി.ഐ ഗോപകുമാര്‍, എസ്.ഐ രാജേഷ്, വി ലതാ എം ജോണ്‍, പ്രീതാകുമാരിയമ്മ, കെ മോഹനകുട്ടന്‍, പി ഓമനക്കുട്ടന്‍, അജയകുമാര്‍, അനില്‍കുമാര്‍, റ്റി.എസ് വത്സലാകുമാരി, എമേഴ്‌സണ്‍ സംസാരിച്ചു. 22 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്നതാണ് ആദ്യ ബാച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."