HOME
DETAILS
MAL
പകര്ച്ചപനിക്കെതിരേ ബോധവല്‍ക്കരണം
backup
June 17 2017 | 20:06 PM
വൈക്കം: നഗരസഭ ഒമ്പതാം വാര്‍ഡ് അയല്ക്കുട്ടങ്ങളുടെയും അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രത്തിന്റെയും റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ പകര്‍ച്ച പനിയ്ക്കെതിരേ ബോധവല്‍ക്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും നടത്തി. സമ്മേളനം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്തു. ഡോ. നിഷ മോഹനന് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എന്‍ മോഹനന് അധ്യക്ഷനായി. പ്രേരക് ഉഷാകുമാരി, കെ.സി ധനപാലന്, വിജയകുമാരി, നിഷ, ഓമന പ്രസംഗിച്ചു. അംഗങ്ങള്‍ക്ക് വൃക്ഷതൈകളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."