തിരക്കുകള്‍ മാറ്റിവച്ച് അവരോടിയെത്തി: പ്രിയതോഴന് കരുത്ത് പകരാന്‍
കോട്ടയം: പി.കെ അജിത്കുമാറിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ തിരക്കുകള്‍ മാറ്റി വച്ച് വി.ഐ.പികളും സാധാരണക്കാരായ എല്ലാവരുമെത്തി. പ്രിയ ചങ്ങാതിയ്ക്ക് കരുത്തേകാന്‍ . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുതിര്‍ന്ന രാഷ്രീയ നേതാക്കള്‍ വൈക്കം വിശ്വനും കെ.ജെ തോമസും ആന്റോ ആന്റണി എം.പി യും എം.എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.സി ജോര്‍ജും സുരേഷ് കുറുപ്പും മോന്‍സ് ജോസഫും എല്ലാവരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ വൈകിട്ട് കോട്ടയം സി.എസ് .ഐ റിട്രീറ്റ് സെന്ററിന്റെ നടുമുറ്റത്ത് ഒത്തു ചേര്‍ന്നു. യൗവനത്തില്‍ വന്നെത്തിയ രോഗം മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുമായിരുന്ന സ്വന്തം ജീവിതത്തെ സുന്ദരവും നാനാര്‍തഥവുമുള്ള സര്‍ഗ്ഗാനുഭവമാക്കി കൂട്ടുകാര്‍ക്കിടയില്‍ ഊര്‍ജ്ജവും സഹൃദയത്തവുമുള്ള സൗമ്യസാന്നിധ്യമായി സ്വയം ആവിഷ്‌കരിച്ച പി.കെ അജിത്കുമാറിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍.
മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ പി ആര്‍ സോനാ, ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്, ജോസഫ് എം പുതുശ്ശേരി, ജോസഫ് വാഴക്കന്‍, അഡ്വ പി.കെ ഹരികുമാര്‍, കെ .ആര്‍ അരവിന്ദാക്ഷന്‍, അഡ്വ വി.ബി ബിനു, അഡ്വ ടോമി കല്ലാനി, അഡ്വ കെ അനില്‍ കുമാര്‍, അഡ്വ പി ഷാനവാസ്, കെ.ആര്‍ രാജന്‍, അഡ്വ പി.എ സലിം അടക്കം കേരളത്തിന്റെ രാഷ്ട്രീയ കലാ സാംസ്‌കാരിക പ്രതിനിധാനമായിരുന്നു കൂട്ടയ്മ്മ.
തിരുവനന്തപുരത്തുനിന്നു സംവിധായകര്‍ സുകുമാരന്‍ നായരും വേണുവും ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ജോസും. വയനാട്ടില്‍നിന്ന് കവി അന്‍വര്‍ അലിയും വൈപ്പിനില്‍നിന്നു ലതികാ സുഭാഷും വന്നു. എറണാകുളത്തുനിന്ന് ഓമനക്കുട്ടന്‍സാറും ഗീതാ ബക്ഷിയും ഡോ കെ എസ് ഡേവിഡും ഹൈകോടതിയിലെ തിരക്കുകള്‍ക്ക് അവധി നല്‍കി ഗോപാലകൃഷ്ണക്കുറുപ്പും ജിമ്മിച്ചനും സുരേഷ് ബാബു തോമസും ജയ്ജി ബാബുവും രവീന്ദ്ര ബാബുവും സുരിനും സിബി മോനിപ്പള്ളിയും എത്തി. പത്തനംതിട്ടയില്‍നിന്നു പ്രിയപ്പെട്ട അധ്യാപകന്‍ സുഗതന്‍ സാറും.
നാട്ടകം കോളജിലെ കൂട്ടുകാര്‍ പുഷ്പനാഥും അജിത്തും സതീഷ് ചന്ദ്രനും അടക്കം നിരവധി കൂട്ടുകാര്‍ എത്തി. അമ്മ ലീലാമ്മയും സഹോദരങ്ങളും മക്കളുമടക്കം വീട്ടുകാരും ബന്ധുക്കളും. മുണ്ടക്കയത്തുനിന്നു അഡ്വ അജിയും ഭാര്യ ഡോ മ്യുസ് മേരിയും ജ്യോതിഗാസിലെ ജീവനക്കാരും.
കാര്യങ്ങള്‍ തിരക്കി കോട്ടയത്തെ കൂട്ടുകാര്‍ കോയയും ടോമും അനിഷാദും രഞ്ജിത്തും സുരേഷ് നമ്പൂതിരിയും ജപ്പാനും ഡിജോ കാപ്പനും വാത്മീകിയും.സ്വയം ചലിപ്പിക്കുന്ന വീല്‍ ചെയറില്‍ അജിത്തും അടുത്തു അമ്മയും ഭാര്യയും മക്കളും.
മകള്‍ ജ്യോതിര്‍മയി ആലപിച്ച ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹദീപമേ മിഴി തുറക്കൂ എന്ന പ്രാര്‍ഥനാഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. അറുപതു മണ്‍ചിരാതുകളില്‍ ആദ്യം അമ്മയും പിന്നീട് വിശിഷ്ടാതിഥികളും വീട്ടുകാരുംചേര്‍ന്ന് തിരി തെളിച്ചു.
ഒറ്റ വാചകത്തില്‍ ഒതുങ്ങി എല്ലാ വിശിഷ്ടാതിഥികളുടെയും ആശംസകള്‍. ഉമ്മന്‍ ചാണ്ടി സ്‌നേഹോപഹാരം സമ്മാനിച്ചു. പ്രൊഫ സി ആര്‍ ഓമനക്കുട്ടന്‍ പ്രിയപ്പെട്ട വിദ്യാര്‍ഥിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.
ഡോ മ്യൂസ് മേരി നന്മയും പ്രസാദാത്മകതയും സഹൃദയത്വവും സര്‍ഗ്ഗാത്മകതയും കൊണ്ട് വ്യത്യസ്തമായ അജിത്തെന്ന അതിജീവനത്തെ അവതരിപ്പിച്ചു. ആലിച്ചനും സംഘവും പുല്ലാംകുഴലിലും സാക്ക്‌സഫോണിലും രാജീവ് പള്ളിക്കോണം പുല്ലാംകുഴലിലും വായിച്ച പഴയ ചലച്ചിത്ര ഗാനങ്ങളും ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്‍ ഡയറക്ടര്‍ ലീല ജോസഫ്, സെലിന്‍ ജോസ്, പരിപാടിയുടെ അവതാരകന്‍ ടാന്‍സന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും ചടങ്ങിനെത്തിയവരെയാകെ തങ്ങളുടെ ബാല്യകൗമാരങ്ങളിലേക്കു കൂട്ടികൊണ്ടുപോയി. അജിത്ത് മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."