മാനവിക സംസ്കാരം രൂപപ്പെടുന്ന വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കണം: ജസ്റ്റിസ് കുര്യന് ജോസഫ്
പെരുമ്പാവൂര്‍ : മാനവിക സംസ്കാരം രൂപപ്പെടുന്നതിനുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിന് അധ്യാപകര്‍ പ്രാമുഖ്യം നല്‍കണമെന്ന് സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന് ജോസഫ് അഭി
പ്രായപ്പെട്ടു. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ പദ്ധതി പ്രകാരം നല്കുന്ന ലാപ്പ്ടോപ്പുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തില്‍ അച്ചടക്കം വളരെ പ്രധാനപ്പെട്ട ഘടകമാണ്. അധ്യാപകരുടെ നന്മകള് വിദ്യാര്‍ഥികള്‍ മാതൃകയാക്കണം.
പൊതു വിദ്യാഭ്യാസ രംഗത്ത് ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ യു.പി
വിഭാഗം വരെയുള്ള 63 വിദ്യാലയങ്ങള്‍ക്ക് 129 ലാപ്പ്ടോപ്പുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ഈ വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചു എല്‍.പി വിഭാഗം വരെയുള്ള 41 സ്കൂളുകളിലെ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി പൂര്‍ത്തികരിച്ചതായി എം.എല്‍.എ പറഞ്ഞു. സ്കൂള്‍ അധികൃതരും പി.ടി.എ ഭാരവാഹികളും വിദ്യാര്‍ഥികളും ചേര്‍ന്ന് ലാപ്പ്ടോപ്പുകള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."