യുവാവ് ചികിത്സാ സഹായം തേടുന്നു
ചക്കരക്കല്‍: വൃക്ക രോഗിയായ യുവാവ് ചികിത്സാ സഹായം തേടുന്നു. മുതുകുറ്റി ആശാരിമൊട്ടയിലെ വടക്കെവളപ്പില്‍ പ്രമോദ് ആണ് സുമനസുകളുടെ കാരുണ്യം തേടുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു വര്‍ഷമായി പ്രമോദ് ചികിത്സയിലാണ്. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്തുവരുന്ന ഇദ്ദേഹത്തിന്റെ വൃക്ക അടിയന്തിരമായി മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 30 ലക്ഷത്തോളം ചിലവ് വരുന്ന ചികിത്സയുടെ തുക കണ്ടെത്താന്‍ ഭാര്യയും രണ്ട് കുഞ്ഞുങ്ങളടങ്ങുന്ന ഈ നിര്‍ധന കുടുംബത്തിന് കഴിവില്ല. പ്രമോദിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാനുള്ള തുക കണ്ടെത്താനായി കെ.കെ രാഗേഷ് എം.പി, മുന്‍മന്ത്രി കെ. സുധാകരന് തുടങ്ങിയവര്‍ രക്ഷാധികാരികളും എം.കെ മോഹനന് ചെയര്‍മാനുമായി ഒരു കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചികിത്സാ കമ്മിറ്റിക്കായി കാനറ ബാങ്കിന്റെ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 4698101004462. ഐ.എഫ്.എസ്.സി കോഡ്: സി.ആര്.എന്‍.ബി 0004692.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."