ഹൈക്കോടതി ഉത്തരവിന് പുല്ലുവില; റോഡ് വക്കില്‍ വീണ്ടും ഫഌക്‌സ് ബോര്‍ഡുകള്‍
അമ്പലപ്പുഴ: ഹൈക്കോടതി ഉത്തരവും ജില്ലാ ഭരണാധികാരിയുടെ ഉത്തരവും കാറ്റില്‍പ്പറത്തി റോഡരികില്‍ വീണ്ടും ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെടുന്നു. ഒരു മാസം മുന്‍പാണ് ദേശീയ പാതയോരങ്ങളിലെ കമാനങ്ങള്‍ എടുത്തുമാറ്റണമെന്നും കഴിഞ്ഞ 30ന് മുമ്പ് ഇത് നടപ്പാക്കണമെന്നും ഹൈക്കോടതി ജില്ലാ കലക്ടര്‍ന്മാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്തിരുന്നു. സ്വയം നീക്കം ചെയ്യാത്ത സ്ഥാപനങ്ങളില്‍ നിന്ന് പിഴയും ഈടാക്കിയിരുന്നു. എന്നാല്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് വീണ്ടും നിരവധി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കളര്‍കോട് മുതല്‍ പുന്നപ്ര വരെ ദേശീയപാതയോരത്തോട് ചേര്‍ന്ന് തന്നെ ബോര്‍ഡുകള്‍ വീണ്ടും പ്രത്യക്ഷപെട്ടിടുണ്ട്. വ്യാപാര സ്ഥാപനങ്ങളാണ് നിരോധനം ലംഘിച്ച് വീണ്ടും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്തുകളുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യ വ്യക്തികള്‍ വീണ്ടും ഇത്തരം നിയമ ലംഘനം നടത്തുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അപടഭീതി ഉയര്‍ത്തുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."