ആരോഗ്യ പരിരക്ഷണത്തിലും വിശ്വാസ കാര്യങ്ങളിലും വിട്ടുവീഴ്ചയില്ല; ആനുമ്മ നൂറ്റാണ്ടിന്റെ നിറവില്‍
പൂച്ചാക്കല്‍ : വാര്‍ധക്യത്തിലും തളരാതെ ആനുമ്മ നൂറ്റാണ്ടിന്റെ നിറവില്‍. പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ പരേതനായ അരങ്കശ്ശേരി അബ്ദുല്‍ കരീമിന്റെ ഭാര്യ കുന്നേല്‍ വീട്ടില്‍ ആനുമ്മയാണ് നൂറ്റാണ്ടിന്റെ നിറവിലും ആരോഗ്യ പരിരക്ഷണ കാര്യത്തിലും വിശ്വാസ കാര്യങ്ങളിലും വിട്ടുവീഴ്ചയില്ലാതെ കര്‍മ്മനിരതയാകുന്നത്.
ജനിച്ച് വളര്‍ന്നതും വിവാഹം കഴിച്ച് കൊണ്ടു വന്നതും യാഥാസ്ഥിതിക കുടുംബങ്ങളിലായിതിനാല്‍ വിശ്വാസ കാര്യങ്ങളില്‍ ചെറുപ്പം മുതലേ കടുത്ത നിഷ്ട പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വാര്‍ധക്യസഹജമായ അസ്വസ്തതകള്‍ ഉണ്ടെങ്കിലും കാര്യമായ രോഗങ്ങളില്ല. കഴിഞ്ഞ വര്‍ഷം മുമ്പ് വരെ വീടിന് സമീപത്ത് കയര്‍ പിരി ജോലി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവര്‍ റാട്ട് ഉപയോഗിച്ച് പിരിച്ചെടുക്കുന്ന കയര്‍ വീട്ടില്‍ തന്നെയിരുന്ന് ഓരോന്നായി കൃത്യതയോടെ കൂട്ടിച്ചേര്‍ത്ത് മാടികൊടുക്കുന്ന ജോലി ചെയ്തു വരുന്നു. ആനുമ്മക്ക് വര്‍ധക്യത്താല്‍ വെറുതേയിരിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടാണ്. അടുക്കളയില്‍ മക്കളോടൊപ്പം പാചക കാര്യത്തിലും ആനുമ്മ സഹായിക്കാറുണ്ട്. ഓര്‍മ്മ വെച്ച നാളു മുതല്‍ ഇപ്പോഴും ആനുമ്മ ധരിക്കുന്ന വസ്ത്രം സ്വന്തമായിട്ടാണ് കഴുകി ഉപയോഗിക്കുന്നത്. എന്നാലേ ആനുമ്മക്ക് തൃപ്തിവരികയുള്ളൂ. കാഴ്ചശക്തി അല്പം കുറഞ്ഞതിനാല്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വലിയ ഒരു മുസ്ഹഫ് തന്നെ കരസ്ഥമാക്കി സൂക്ഷിച്ചിട്ടുണ്ട്. രാത്രി നമസ്‌കാരത്തിനും പ്രഭാത നമസക്കാരത്തിനുമായി ദിവസവും വെളുപ്പിന് നാല് മണിക്ക് ആനുമ്മ എഴുന്നേല്‍ക്കും. ചെറുപ്പത്തില്‍ കഴിച്ച ഭക്ഷണത്തിന്റെ ഗുണമാണ് തന്റെ ആരോഗ്യത്തിന്റെ പിന്നിലെ രഹസ്യമെന്നാണ് ആനുമ്മുടെ ഭാഗം.
അരി കുത്തുമ്പോള്‍ ലഭിക്കുന്ന തവിട് ശര്‍ക്കര ചേര്‍ത്ത് കുറുക്കിയത്. സ്വന്തം നെല്‍പാടത്ത് ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്ത നെല്ല്, വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്ന കപ്പ, ചേമ്പ്, കാച്ചില്‍, പഴം, മാങ്ങ, ചക്ക തുടങ്ങിയവയായിരുന്നു കഴിച്ചിരുന്നതെന്ന് സെഞ്ച്വറിയോട് അടുക്കുന്ന ആനുമ്മ അയവിറക്കുന്നു. പത്ത് മക്കളും 22 പേരമക്കളും മൂന്നാം തലമുറയില്‍ 30 കുട്ടികളും ആനുമ്മക്ക് ഉണ്ട്. കുഞ്ഞുമക്കള്‍ക്കുംപ്രദേശത്തെ കുട്ടികള്‍ക്കും ആനുമ്മയുടെ കഥ കേള്‍ക്കാന്‍ വലിയ താല്‍പര്യമാണ്.
ആനുമ്മയുടെ ജീവിതനുഭവങ്ങള്‍ അടങ്ങിയ പഠനാര്‍ഹമായ കഥകള്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കുമ്പോള്‍ കഴിഞ്ഞകാല സ്മരണ ആനുമ്മയുടെ മനസ്സിന് കുളിര്‍മയും ആനന്ദവും ലഭിക്കാറുണ്ട്. ആനുമ്മയുടെ അത്ര പ്രായമുള്ളവര്‍ കുടുംബത്തിലോ പ്രദേശത്തോ ഇല്ല. വൃദ്ധരെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ കാരുണ്യ ട്രസ്റ്റ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി ആനുമ്മയെ ആദരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."