ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: രണ്ടുപേര്‍ക്ക് സ്ഥിരം ജാമ്യം
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ അതിനിഷ്ഠൂര സംഭവങ്ങളിലൊന്നായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ടുപേര്‍ക്ക് സ്ഥിരം ജാമ്യം. രാജു മാമൊ കനിയോ എന്ന രാംവതര്‍ തിവാരി, ദിനേശ് പ്രഭുദാസ് ശര്‍മ എന്നിവര്‍ക്ക് ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ജയിലിലെ നല്ല നടപ്പ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. 25,000 രൂപയുടെ ബോണ്ടിന്‍മേലും സംസ്ഥാനം വിട്ടുപോവരുതെന്നുമുള്ള വ്യവസ്ഥയോടെയാണ് ജാമ്യം.
ഇരകളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇവരുടെ ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷനും ഇരകളുടെ അഭിഭാഷകരും ശക്തമായി വാദിച്ചെങ്കിലും ഇത് അവഗണിച്ചാണ് ജസ്റ്റിസ് ബേബെ ത്രിവേദിയുടെ ബെഞ്ചിന്റെ നടപടി. കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച 11 പേരില്‍ അഞ്ചുകുറ്റവാളികള്‍ നേരത്തെ തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു.
കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാംഗമായ ഇഹ്‌സാന്‍ ജാഫ്രിയടക്കമുള്ള 69 പേര്‍ കൊലചെയ്യപ്പെട്ട കേസില്‍ 36 പേരെ വെറുതെവിട്ടും 24 പേരെ ശിക്ഷിച്ചും കഴിഞ്ഞവര്‍ഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."