വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നത് നയപരമായ പിഴവുകള്‍ക്ക് കാരണമാകും: രഘുറാം രാജന്‍
ന്യൂഡല്‍ഹി: വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതു നയപരമായി പിഴവുകള്‍ക്കു കാരണമാകുമെന്നു റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
ജനാധിപത്യത്തില്‍ വിമര്‍ശനത്തിന്റെ പ്രധാന്യം വ്യക്തമാക്കിയ അദ്ദേഹം, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അതിനെ അടിച്ചമര്‍ത്തുന്നതു വിപരീത ഫലമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു.
പിന്‍മാറണമെന്ന് ആവശ്യപ്പെട്ടുള്ള ഫോണ്‍ ഓരോ വിമര്‍ശകനും വരികയാണെങ്കില്‍ അവര്‍ പിറകോട്ടുനില്‍ക്കും. വിമര്‍ശകരെ ലക്ഷ്യമിട്ടു ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രോള്‍ ആക്രമണങ്ങള്‍ അവരില്‍ പലരെയും പിന്തിരിപ്പിക്കും. വിമര്‍ശനങ്ങളേല്‍ക്കാത്ത സര്‍ക്കാരിനു ശരിയായി ഭരിക്കാനാകില്ല, വിമര്‍ശനങ്ങളുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുകയെന്നും അല്ലാത്തപക്ഷം കാര്യങ്ങള്‍ നല്ലനിലയിലാണെന്നു കരുതി നടപടികള്‍ വൈകുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടരെയുള്ള വിമര്‍ശനങ്ങള്‍ പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ സഹായകരമാകുമെന്നും രഘുറാം രാജന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചതിനു പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍നിന്നു രണ്ടുപേരെ അടുത്തിടെ പുറത്താക്കിയിരുന്നു. ഇതു പരാമര്‍ശിക്കാതെയായിരുന്നു രഘുറാം രാജന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."