എഫ്.എസ്.ഇ.ടി.ഒ ജനപക്ഷസംഗമം നടത്തി
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ജനപക്ഷ സംഗമം സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് പിന്തുണ നല്‍കുക, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സംഗമത്തില്‍ നൂറുകണക്കിന് അധ്യാപകരും ജീവനക്കാരും പങ്കാളികളായി.
കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ് ആര്‍ മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എഫ്്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് വി പി പുരുഷോത്തമന്‍ അധ്യക്ഷനായി. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുശീല, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവംഗം വി.കെ സുധാകരന്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാര്‍, ഡോ. കെ കെ ഷാജി, ഡോ. വി ബി വിനയന്‍, എം.ആര്‍ രജനി, സി ബി ഹരികൃഷ്ണന്‍, എ.എം ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ് സ്വാഗതവും ടി.ജി രാജീവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."