HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ ജനകീയ പ്രതിരോധം
backup
June 17 2017 | 20:06 PM
തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ആര്‍എസ്എസ് വര്‍ഗീയതയ്ക്കുമെതിരെ ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണക്കാട് ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. 'വിയോജിക്കാനുള്ള അവകാശം കൂടിയാണ് ജനാധിപത്യം' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടി സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി നിശാന്ത് വി ചന്ദ്രന് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് കെ കെ ഷിംനാസ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ആര് പ്രശോഭ്, ബ്ലോക്ക് സെക്രട്ടറി എം പി അരുണ്‍, വി ബി ദിലീപ്കുമാര് എന്നിവര്‍ സംസാരിച്ചു. പ്രമോദ് കെ ബാബു സ്വാഗതവും അനന്തു കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."