HOME
DETAILS

ഗാന്ധി മാര്‍ഗത്തില്‍ എത്തിയ വഴി

  
backup
October 01 2019 | 19:10 PM

gandhi-jayanthi-779335-21212

 

 


ദക്ഷിണാഫ്രിക്കയിലുണ്ടായ തിക്താനുഭവങ്ങള്‍ ഗാന്ധി ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അത് പ്രൈമറി ക്ലാസില്‍ പഠിക്കാനുണ്ടായിരുന്നു. ആ പാഠഭാഗം എന്റെ മനസില്‍ ഒരേസമയം നോവും രോഷവുമുണ്ടാക്കിയിരുന്നു. പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന കാലത്തായിരുന്നു ഗാന്ധി ജന്മശതാബ്ദി നടന്നത്. അന്ന് കോഴിക്കോട് നടന്ന ചടങ്ങില്‍ പങ്കെടുത്തത് ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ ആയിരുന്നു. ഗാന്ധിജിയുമൊത്ത് കഴിഞ്ഞ നാളുകളെകുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം കുറവായിരുന്നെങ്കിലും കുറേ ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടു. പ്രീഡിഗ്രി ക്ലാസില്‍ ഇംഗ്ലീഷ് ഗദ്യസമാഹാരത്തിലുണ്ടായിരുന്ന ഗാന്ധിജിയുടെ ആത്മകഥയിലെ ഒരു ഭാഗം എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. Manhandled in South Africa എന്നായിരുന്ന ആ പാഠ ഭാഗത്തിന്റെ ശീര്‍ഷകം.
ഇംഗ്ലീഷ് കവിത പഠിപ്പിക്കാനെത്തിയ പ്രൊ. എ.വി വാസുദേവന്‍ പോറ്റി കാര്‍ഡിനല്‍ ന്യൂ മാന്റെ ഘലമറ, ഗശിറഹ്യ ഘശഴവ േഎന്ന കവിത പഠിപ്പിക്കുമ്പോള്‍ ഇത് ഗാന്ധിജിയുടെ ഇഷ്ട പ്രാര്‍ഥനകളില്‍ ഒന്നായിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞുവെന്നതും ഞാന്‍ ശ്രദ്ധിച്ചു. ഹിന്ദിയില്‍ ഒരു ഖണ്ഡ കാവ്യം പഠിക്കാനുണ്ടായിരുന്നു. രാംനരേഷ് ത്രിപാഠിയുടെ 'മിലന്‍'. ഒരു യുവാവും യുവതിയും (അനന്ദ കുമാര്‍, വിജയ) അനുരുക്തരാവുന്നു. പ്രണയ മാര്‍ഗത്തില്‍ പ്രതിബന്ധങ്ങളുണ്ടായപ്പോള്‍ യുവാവ് നാടുവിട്ടു.
ഒരു നാള്‍ ആ യുവാവ് ഒരു മുനിയുടെ മുന്‍പിലെത്തുന്നു. നിരാശയില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനമല്ല, കര്‍തവ്യ നിര്‍വഹണമാണ് ശരിയായ മാര്‍ഗമെന്ന് മുനി ഉപദേശിക്കുന്നു. ദിശാഹീനനായ യുവാവിനെ നേര്‍ദിശയിലേക്ക് കൊണ്ടുവരാന്‍ ഉദ്യമിച്ച മുനി ഗാന്ധിജിയുടെ പ്രതീകമാണെന്ന് ആ കാവ്യം പഠിപ്പിച്ച പ്രൊ. രതീ ദേവി അമ്മ പറഞ്ഞത് മനസില്‍ തട്ടി. ജെ.ജെ ഡോക് ആയിരുന്നു ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയത്(1908). അന്ന് ഗാന്ധിജി അത്ര പ്രശസ്തനൊന്നുമായിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ സഹന സമരം നടത്തുന്ന ഗാന്ധിയെ അദ്ദേഹം അടുത്തറിഞ്ഞു.
എന്റെ കോളജ് വിദ്യാഭ്യാസ കാലത്ത് പൊതു പരിപാടികളിലും സ്റ്റഡി ക്ലാസുകളിലും പ്രഭാഷകനായി വന്നിരുന്ന പ്രൊ. എ. പത്മനാഭ കുറുപ്പിനെ (ക്രിസ്ത്യന്‍ കോളജ്) ഞാന്‍ സ്മരിക്കുകയാണ്. ഗാന്ധിജിയുടെ വ്യക്തിത്വത്തിലേക്കും ആശയലോകത്തിലേക്കും ചുവടുവയ്ക്കാനുള്ള പ്രചോദനം ആ ക്ലാസില്‍ നിന്ന് ലഭിച്ചിരുന്നു. കെ.പി കേശവമേനോന്‍(മാതൃഭൂമി പത്രാധിപര്‍) എഴുതിയ ലേഖനങ്ങള്‍ നല്ല ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. കൈനിക്കര കുമാര പിള്ള

യുടെ 'ഗാന്ധിവിചാര വീഥികള്‍' എന്ന പുസ്തകം അക്കാലത്ത് ആര്‍ത്തിയോടെയാണ് വായിച്ചത്. 'ഗാന്ധിജി ചിന്തന്‍' എന്ന ഹിന്ദി കൃതി മഹാത്മജിയുടെ സൂക്ഷ്മ നിരീക്ഷണങ്ങളായി അനുഭവപ്പെട്ടു.
ബി.എ, എം.എ കോഴ്‌സുകള്‍ക്ക് ഹിന്ദിയായിരുന്നു ഐച്ഛിക വിഷയം. സിലബസില്‍ നോവല്‍, നാടകം, ചെറുകഥ എന്നീ ശാഖകളില്‍ നിരവധി കൃതികളുണ്ടായിരുന്നു. മൈഥിലി ശരണ്‍ ഗുപ്ത, സിയരാം ശരണ്‍ ഗുപ്ത, വിഷ്ണു പ്രഭാകര്‍, സോഹന്‍ലാല്‍ ദ്വിവേദി, ഭവാനി പ്രസാദ് മിശ്ര ഇവരെല്ലാം ഗാന്ധിജിയുടെ സമകാലികരായിരുന്നു. ഗിരിരാജ് കിഷോര്‍, രാജേന്ദ്ര മോഹന്‍ ഭട്‌നാഗര്‍, സന്ധ്യാ ഭരാഫ എന്നിവരുടെ നോവലുകള്‍ എന്റെ മനസിന് വലിയ ഉന്മേഷം നല്‍കി. ഹിന്ദ് സ്വരാജ് ഗാന്ധിജിയുടെ പ്രഥമ കൃതിയാണ്(1908). അതിന്റെ ഉള്ളടക്കം എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. വികസനം എങ്ങനെയാകരുതെന്ന പാഠം ഈ കൃതിയിലുണ്ട്.
പിന്നീട് കോളജിലും യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായപ്പോള്‍ പല സെമിനാറുകളിലും പ്രബന്ധാവതാരകനായി ക്ഷണം കിട്ടി. ഗുജറാത്ത് യൂനിവേഴ്‌സിറ്റി, ഗുജറാത്ത് വിദ്യാപീഠം, രാജ്ഘട്ട്, സബര്‍മതി, വാര്‍ധ യൂനിവേഴ്‌സിറ്റി, വിശ്വഭാരതി സര്‍വകലാശാല, ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി എന്നിവിടങ്ങളില്‍ എത്തിയപ്പോള്‍ പഴയ കാലത്തെ പല പത്ര മാസികകളും പുസ്തകങ്ങളും വാങ്ങാന്‍ അവസരം കിട്ടി. സബര്‍മതി മുതല്‍ ദണ്ഡി വരെ ഒരിക്കല്‍ യാത്ര നടത്താനായി. തുടര്‍ന്ന് മലയാളത്തില്‍ ചില കൃതികള്‍ എഴുതാന്‍ സാധിച്ചു.
2005ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഗാന്ധി ചെയറിന്റെ വിസിറ്റിങ് പ്രൊഫസറായി ചുമതലയേറ്റു. ആ പദവിയിലിരിക്കെയാണ് ആദ്യമായി ഗാന്ധി സാഹിത്യ ശാഖയില്‍ കൃതികള്‍ എഴുതിയത്. ഹിന്ദിയിലും മലയാളത്തിലുമായി ഒരു ഡസന്‍ കൃതകള്‍ രചിക്കാനായി. മഹാത്മാവിന്റെ കര്‍മ പഥങ്ങള്‍, മഹാത്മജി എഴുത്തുകാരുടെ മനസില്‍, രാഷ്ട്രത്തെ അറിയുക രാഷ്ട്ര പിതാവിനെ അറിയുക, മഹാത്മജി കര്‍മ യോഗികളാക്കിയ കേരളീയര്‍, ബാ - ബാപ്പു സുരഭില സ്മരണകള്‍, ഗാന്ധിചൈതന്യം, മഹാത്മജിയുടെ ആശയ ലോകം, ഇന്ത്യ സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും ഇവയാണ് എന്റെ ഈ ശാഖയിലുള്ള കൃതികള്‍.
സുമിത്ര ഗാന്ധി, ഗോപാല കൃഷ്ണ ഗാന്ധി എന്നിവര്‍ ഗാന്ധിജിയുടെ പേരക്കുട്ടികളാണ്. അവര്‍ പിതാമഹനെ കുറിച്ച് എഴുതിയ കൃതികള്‍ പുതിയ തലമുറയുടെ വിലയിരുത്തലുകളാണ്. 'മഹാത്മജി എഴുത്തുകാരുടെ മനസില്‍' എന്ന പുസ്തകത്തിന്റെ കോപ്പികള്‍ കേരളത്തിലെ എല്ലാ ജയിലുകളിലും വിതരണം ചെയ്യാന്‍ എസ്.ബി.ടിയും കോട്ടക്കല്‍ ആര്യവൈദ്യശാലയും സഹായിച്ചു. എല്ലാ ജയിലുകളിലും പ്രഭാഷണത്തിനായി ജയില്‍ ഐ.ജി രാമന്‍ അന്ന് ക്ഷണിച്ചിരുന്നു. അങ്ങനെ എല്ലാ ജയിലുകളും സന്ദര്‍ശിച്ചു പ്രഭാഷണം നടത്തി.
തടവറയില്‍ കഴിയുന്നവര്‍ പറഞ്ഞ ഒരു അഭിപ്രായം ഇതായിരുന്നു; 'ഈ ആശയങ്ങളെല്ലാം ഞങ്ങള്‍ക്ക് കൗമാരത്തിലും യൗവനത്തിലും കിട്ടിയിരുന്നെങ്കില്‍ ഞങ്ങളില്‍ പലരും ഈ ജയിലില്‍ എത്തുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല'. അതെ, നമുക്ക് വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും ഗാന്ധിജിയുടെ ആശയങ്ങള്‍ എത്തിക്കാന്‍ സാധിക്കണം.
കോളജിലും യൂനിവേഴ്‌സിറ്റിയിലും പ്രവര്‍ത്തിച്ച എം.പി മന്മഥന്‍, ജി. കുമാരപിള്ള എന്നിവരെ നേരില്‍ കാണാനുള്ള സന്ദര്‍ഭം ലഭിച്ചിരുന്നു. തിരുവത്ര ദാമോദരന്‍, പി. ഗോപിനാഥന്‍ നായര്‍, വി. കൗമുദി, കെ. രാധാകൃഷ്ണ മേനോന്‍ എന്നിവരുടെ ഗാന്ധി സമ്പര്‍ക്ക അനുഭവങ്ങള്‍ അവരില്‍ നിന്നുതന്നെ കേള്‍ക്കാനും അവസരം ലഭിച്ചിരുന്നു. ബാലാമണിയമ്മ, അക്കിത്തം, സുകുമാര്‍ അഴീക്കോട്, പാലാ നാരായണന്‍ നായര്‍ എന്നിവര്‍ ഗാന്ധിജിയെ കുറിച്ച് മൂല്യവത്തായ കൃതികള്‍ രചിച്ചവരാണ്. അവരുമായുള്ള സമ്പര്‍ക്കം ഗാന്ധിയുഗത്തിലെ ഉള്‍ത്തുടിപ്പ് അറിയാന്‍ സഹായകമായി. എഴുത്തുകാരുടെ ഗാന്ധി നിരീക്ഷണങ്ങളില്‍ പല അപൂര്‍വതകളും കണ്ടെത്താനായി.

(പ്രമുഖ ഗാന്ധിയനും ഗാന്ധി സാഹിത്യ പണ്ഡിതനുമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago