വിദേശ സഞ്ചാരികളുടെ കാര്‍ കത്തി നശിച്ചു
പീരുമേട്: ഓട്ടത്തിനിടെ വിദേശ വിനോദ സഞ്ചാരകളുടെ കാര്‍ കത്തി നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ മുറിഞ്ഞപുഴയ്ക്ക് സമീപമാണ് സംഭവം.
ആലപ്പുഴ സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര വെറീറ്റോ കാറിനാണ് തീപിടിച്ചത്. മുണ്ടക്കയത്ത് നിന്ന് കുട്ടിക്കാനം വഴി കുമളിയിലേക്ക് വന്നതായിരുന്നു കാര്‍. പീരുമേട്ടില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
ഫ്രാന്‍സില്‍ നിന്നെത്തിയ സഞ്ചാരികളുമായി തേക്കടിയ്ക്ക് വരികയായിരുന്നു മനോജ് ഓടിച്ച കാര്‍ ബോണറ്റില്‍ നിന്ന് തീ ഉയരുന്നത് കണ്ട് കാര്‍ റോഡിന്റെ വശത്തോട് ചേര്‍ത്ത് നിര്‍ത്തി സംഘം പുറത്തിറങ്ങുകയായിരുന്നു. ഈ സമയം കാറിന് പൂര്‍ണമായും തീപിടിച്ചു.
അഗ്നിരക്ഷാ സേന അസി.സ്്‌റ്റേഷന്‍ ഓഫിസര്‍ ഷാജഹാന്‍, ഉദ്യോഗസ്ഥരായ കെ.പി ജോയി, സജുമോന്‍, പ്രദോഷ് ചന്ദ്രന്‍, അനുരാജ്, രാഹുല്‍, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്. പീരുമേട് പൊലിസും സ്ഥലത്തെത്തിയിരുന്നു. അര മണിക്കൂറിലധികം പാതയില്‍ ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."