മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എല്‍.ഡി.എഫില്‍ ചേര്‍ന്നു
മുട്ടം: യു.ഡി.എഫ്.പിന്തുണയോടെ മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ കുട്ടിയമ്മ മൈക്കിള്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍ ഡി. എ.എഫില്‍ ചേര്‍ന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച കുട്ടിയമ്മ, യു.ഡി.എഫ്.പിന്തുണയോടെയാണ് മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായത്. മുട്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ ടേമില്‍ യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മെമ്പറായിരുന്നു കുട്ടിയമ്മ.
2015 ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സീറ്റ് നല്‍കാത്തതിനാല്‍ കുട്ടിയമ്മ ഒന്‍പതാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് യു.ഡി.എഫ്.പിന്തുണയോടെ പ്രസിഡന്റായി. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയിലുള്ള യു.ഡി.എഫ്.മെമ്പര്‍ മാരില്‍ നിന്നും പ്രാദേശിക യു.ഡി.എഫ്.നേതൃത്വത്തില്‍ നിന്നും പഞ്ചായത്തിന്റെ ഭരണം സുഗമമാക്കുന്നതിന് കുട്ടിയമ്മയ്ക്ക് മതിയായ പിന്തുണ ലഭിച്ചിരുന്നില്ല.
പഞ്ചായത്ത് കമ്മിറ്റിയിലെ നിര്‍ണായകമായ പല തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ എല്‍.ഡി.എഫ്.മെമ്പര്‍മാരുടെ പിന്തുണയാണ് കുട്ടിയമ്മയ്ക്ക് ലഭിച്ചത്. ഇക്കാരണത്താലാണ് യു.ഡി.എഫ്.പിന്തുണയോടെയുള്ള പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍. ഡി.എഫില്‍ ചേര്‍ന്നതെന്ന് കുട്ടിയമ്മ പറഞ്ഞു.
ജനകീയാസൂത്രണം ആരംഭിക്കുന്നതിന് മുന്‍പ് 1988 മുതല്‍ 1995 വരെയുള്ള ഏഴ് വര്‍ഷവും പിന്നീട് ജനകീയാസൂത്രണം ആരംഭിച്ചതിന് ശേഷം 1995 2000, 2010 -2015 വരേയും മുട്ടം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ 2005 മുതല്‍ 2010 വരെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങനാട് ഡിവിഷന്‍ മെമ്പറുമായിരുന്നു കുട്ടിയമ്മ.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ്.തുളസീധരന്‍ പിള്ളക്കാണ് കുട്ടിയമ്മ രാജിക്കത്ത് നല്‍കിയത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി.കെ.മോഹനന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഔസേപ്പച്ചന്‍ ചാരക്കുന്നത്ത്, സതീശന്‍ പി.എസ്,സുമോള്‍ ജോയിസന്‍, റിന്‍സിസുനീഷ്, ഷീല സന്തോഷ്, സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് അലക്‌സ് പ്ലാത്തോട്ടം, എല്‍.ഡി.എഫ്. നേതാക്കളായ കെ.പി.സുനീഷ്, എം.കെ.ഷാജി, കെ.എ.സന്തോഷ്, ബിജി ചിറ്റാട്ടില്‍, ഷാജന്‍ പി.റ്റി, നൗഷാദ് എം.ഐ, വി.രാധാകൃഷ്ണണപിള്ള എന്നിവരും കുട്ടിയമ്മക്കൊപ്പം ഉണ്ടായിരുന്നു. യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറ് സീറ്റ് വീതവും ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് മുട്ടം ഗ്രാമ പഞ്ചായത്തിലെ കക്ഷി നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."