HOME
DETAILS

മുരിക്കുംതൊട്ടിയില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി പമ്പിങ് സ്റ്റേഷന്‍ ഉപരോധിച്ചു

  
backup
June 17 2017 | 20:06 PM

%e0%b4%ae%e0%b5%81%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be

രാജാക്കാട്: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ പതിനെട്ട് വര്‍ഷമായി തങ്ങള്‍ വെള്ളമെടുക്കുന്ന പൊതുടാപ്പുകള്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മുരിക്കുംതൊട്ടിയില്‍ നാട്ടുകാര്‍ കാലി പാത്രങ്ങളുമായി വാട്ടര്‍ അതോറിറ്റി പമ്പിംഗ് സ്റ്റേഷന്‍ ഉപരോധിച്ചു.

മൂന്ന് പഞ്ചായത്തുകളില്‍ കുടിനീര്‍ എത്തിക്കുന്നതിനായി സംസ്ഥാന ജല അതോറിറ്റി സ്ഥാപിച്ചിട്ടുള്ളതാണ് രാജകുമാരി രാജാക്കാട് ജലവിതരണ പദ്ധതി. കുന്നിന്‍ പ്രദേശമായ മുരിക്കുംതൊട്ടി ഭാഗത്തെ എഴുപതോളം കുടുംബങ്ങള്‍ 18 വര്‍ഷമായി പമ്പിംഗ് സ്റ്റേഷനു സമീപത്തുള്ള രണ്ട് പൊതു ടാപ്പുകളിലെ വെള്ളമാണു ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം പതിനഞ്ചോളം ഹൗസ് കണക്ഷനുകളും ഉണ്ട്.
നിരന്തരം തകരാറിലാകുന്ന പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനായി ഈ മാസം ആദ്യം ജലവിതരണം നിര്‍ത്തിയിരുന്നു. പതിനഞ്ച് ദിവസത്തിനകം വിതരണം പുനരാരംഭിക്കാം എന്ന ഉറപ്പ് നല്‍കിയാണ് അധികൃതര്‍ അറ്റകുറ്റപ്പണി ആരംഭിച്ചത്.
സിമന്റ് പൈപ്പുകള്‍ മാറ്റി കാസ്റ്റ് അയണ്‍ പൈപ്പുകള്‍ സ്ഥാപിച്ച് ജോലി പൂര്‍ത്തിയാക്കുകയും, മറ്റിടങ്ങളിലേക്കുള്ള ജല വിതരണം ആരംഭിക്കുകയും ചെയ്തുവെങ്കിലും മുരിക്കുംതൊട്ടി ഭാഗത്തേക്കുള്ള വിതരണ പൈപ്പുകളും, ടാപ്പുകളും പ്രവര്‍ത്തനക്ഷമമാക്കിയില്ല.
പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സൗജന്യ കുടിവെള്ളവിതരണം ഈ മാസം ഒന്നാം തീയതിയോടെ നിര്‍ത്തലാക്കുകയും ചെയ്തു. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ലോഡിനു ആയിരം രൂപ വീതം നല്‍കി വാഹനത്തില്‍ വെള്ളമെത്തിച്ചാണു നാട്ടുകാര്‍ അത്യാവശ്യകാര്യങ്ങള്‍ നടത്തുന്നത്.
പൊതു ടാപ്പുകളും, ഹൗസ് കണക്ഷനുകളും പുനഃസ്ഥാപിക്കണമെന്ന് നിരവധി തവണ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും നിഷേധാത്മകമായ മറുപടിയാണു ലഭിച്ചത്.
തുള്ളി വെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോഴും പമ്പിംഗ് സ്റ്റേഷന്റെ മുറ്റത്ത് പൈപ്പ് ചോര്‍ന്ന് റോഡിലൂടെ ഒഴുകി വെള്ളം പാഴാകുകയാണ്. ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള അനുമതിപോലും സമീപവാസികള്‍ക്ക് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണു ജനകീയ സമിതി രൂപീകരിച്ച് കാലിക്കുടങ്ങളുമായി നാട്ടുകാര്‍ സമരത്തിനിറങ്ങിയത്.
രക്ഷാധികാരി വി എം ബീരാന്‍കുട്ടി, ചെയര്‍മാന്‍ വിനോദ് അരീപ്പാറയില്‍, കണ്‍വീനര്‍ ടി എസ് മുഹമ്മദ്, അരുണ്‍ പാണനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago