തടസങ്ങള്‍ നീങ്ങി; വിദഗ്ധ സംഘം പരിശോധന നടത്തി
നാദാപുരം: തടസങ്ങള്‍ നീങ്ങിയതോടെ ചെടിയാലക്കടവ് പാലം പണി ത്വരിത ഗതിയിലാക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമായി. ശ്രമങ്ങളുടെ ഭാഗമായി ജനപ്രതിനിധികളും എന്‍ജിനീയര്‍ അടക്കമുള്ള സാങ്കേതിക വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
നാദാപുരം മണ്ഡലത്തിലെ തൂണേരി, ചെക്യാട് പഞ്ചായത്തുകളെയും കണ്ണൂര്‍ ജില്ലയെയും പാലം വഴി തമ്മില്‍ യോജിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റെ സമഗ്ര വികസനകുതിപ്പിന് ഇത് അവസരമൊരുക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചെങ്കിലും ടെന്‍ഡറിനെ ചൊല്ലി കരാറുകാര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം കോടതി കയറിയതോടെ നിര്‍മാണവും വൈകുകയായിരുന്നു. നാലു കരാറുകാരാണ് നേരത്തെ ടെന്‍ഡറില്‍ പങ്കെടുത്തത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ടെന്‍ഡര്‍ നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് ചോദ്യം ചെയ്തു സ്വകാര്യ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഒടുവില്‍ കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇയാള്‍ക്കനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടു കിലോമീറ്റര്‍ ദൂരം വരുന്ന അപ്രോച്ച് റോഡ് നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. അലൈന്‍മെന്റിലെ നേരിയ പ്രശ്‌നം തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ പൈലിങ് ജോലികള്‍ ആരംഭിക്കും. പാലം പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കല്ലിക്കണ്ടി, കടവത്തൂര്‍, പാനൂര്‍ എന്നിവിടങ്ങളിലേക്കും കണ്ണൂര്‍ വിമാനത്താവളം, അരീക്കരക്കുന്നിലെ ബി.എസ്.എഫ് കേന്ദ്രം എന്നിവിടങ്ങളിലേക്കും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ദൂരം വളരെയധികം കുറക്കാന്‍ കഴിയും.
ഒന്‍പതു കോടി രൂപയാണ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. ഇ.കെ വിജയന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ്, വാര്‍ഡ് മെംബര്‍ കെ. ചന്ദ്രിക, എക്‌സികുട്ടിവ് എന്‍ജിനീയര്‍ എന്‍.വി ഷിനി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.കെ ജിതിന്‍, ജനകീയ കമ്മിറ്റി ഭാരവാഹികളായ പി. കുഞ്ഞബ്ദുല്ല, കെ.വി റശീദ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."