ജപ്പാന്‍ കുടിവെള്ള പദ്ധതി: ഒന്നാംഘട്ടത്തില്‍ തഴഞ്ഞ പറമ്പിന്‍മുകള്‍ മേഖലയെ ഉള്‍പ്പെടുത്തി
ബാലുശ്ശേരി: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട പൈപ്പിടല്‍ പദ്ധതിയില്‍നിന്നു തഴഞ്ഞ പറമ്പിന്‍ മുകള്‍മേഖല ഉള്‍പ്പെടുന്ന രണ്ട്, 16, 17 വാര്‍ഡുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ബാലുശ്ശേരി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഈ പ്രദേശങ്ങളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
നൂറു കണക്കിന് കുടുംബങ്ങള്‍ കണക്ഷനു വേണ്ടി പണമടച്ചെങ്കിലും പൈപ്പിടല്‍ ജോലി നടത്തിയ സമയത്ത് ഈ മേഖലയെ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. ഇതിനെതിരേ പ്രദേശവാസികള്‍ കോഴിക്കോട് വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഒഴിവാക്കിയ മേഖലകലെ ജല വിതരണ പദ്ധതിയില്‍ ഉള്‍പ്പടുത്തണമെന്ന ആവശ്യമുന്നയിച്ച് പുരുഷന്‍ കടലുണ്ടി എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വാര്‍ഡ് മെംബര്‍മാരും സര്‍ക്കാറിനെ സമീപിച്ചിരുന്നു.
സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ച് ഉത്തരവായതായും പ്രവൃത്തി ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കുമെന്നും എം.എല്‍.എ പറഞ്ഞു. എണ്ണായിരത്തോളം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രവൃത്തി അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം നടത്തുന്നതിന് കോക്കല്ലൂരിലെ ജലസംഭരണിക്ക് സമീപം ബൂസ്റ്റര്‍ പമ്പിങ് സംവിധാനം പുതിയ പദ്ധതി പ്രകാരം സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ, മെംബര്‍ എന്‍.പി നദീഷ് കുമാര്‍, വി.എം കുട്ടിക്കൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.കെ മുരളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."