മന്ത്രിയുടെ രാജിക്കായി ഏതറ്റം വരെയും പോകും: നജീബ് കാന്തപുരം
മാവൂര്‍: ജലീലിന്റെ രാജിക്കായി ഏതറ്റം വരെ പോകാനും യൂത്ത് ലീഗ് മടിക്കില്ലെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പറഞ്ഞു. ബന്ധുനിയമനം നടത്തി കേരളത്തിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെയും പാതുജനത്തെയും വഞ്ചിച്ച കെ.ടി ജലീലിന്റെ പതനം ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യുവജന യാത്രയുടെ ഭാഗമായി മാവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് നടത്തുന്ന പദയാത്ര ഊര്‍ക്കടവില്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
ജാഥാ ക്യാപ്റ്റന്‍ യു.എ ഗഫൂറിനു നജീബ് പതാക കൈമാറി. പി.പി സലാം അധ്യക്ഷനായി. ശിഹാബ് ആനക്കുഴിക്കര പ്രമേയാവതരണം നടത്തി. വേലായുധന്‍ കണ്ണിപ്പറമ്പ്, എന്‍.പി അഹമ്മദ്, വി.കെ റസാഖ്, ടി.ടി ഖാദര്‍, ഒ.എം നൗഷാദ്, സല്‍മാന്‍ പെരുമണ്ണ, ടി.ടി ഖാദര്‍, കെ. അലി ഹസന്‍, എം.പി കരീം, ടി. ഉമ്മര്‍ മാസ്റ്റര്‍, മുസ്തഫ കുറ്റിക്കടവ്, കെ.എം.എ നാസര്‍ മാസ്റ്റര്‍, പി.എം അബ്ദുറഹിമാന്‍, ടി. സലാം, ബാസിത് മാവൂര്‍, മുസമ്മില്‍ സംസാരിച്ചു. ഇ. റിയാസ് സ്വാഗതവും എ.കെ സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."