HOME
DETAILS
MAL
മജീദിയ വേജ് ബോര്‍ഡ്: കോടതിയലക്ഷ്യ കേസില്‍ വിധി നാളെ
backup
June 17 2017 | 21:06 PM
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ച മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി നാളെ വിധിപറയും. ജസ്റ്റിസുമാരായ രജ്ഞന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചാണ് വിധിപറയുക. മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി 2014 ഫെബ്രുവരിയില്‍ വിധി പറഞ്ഞിരുന്നു. വേജ് ബോര്‍ഡ് 2014 ഏപ്രില്‍ മുതല്‍ 2011 നവംബര്‍ 11 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന പി. സദാശിവം അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."