HOME
DETAILS
MAL
എം.എല്‍.എക്കെതിരായ മിച്ചഭൂമി വിവാദം; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
backup
November 07 2018 | 04:11 AM
തിരുവമ്പാടി: തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസിനെതിരായ മിച്ചഭൂമി കയ്യേറ്റ ആരോപണത്തെയും തെരഞ്ഞെടുപ്പില്‍ കള്ള സത്യവാങ്മൂലം നല്കിയതിനെതിനെയും നിയമപരമായും രാഷ്ട്രീയപരമായും നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനം.
നികുതി അടക്കാത്ത ഭൂമി മറിച്ചുവിറ്റു നാട്ടുകാരെയും അധികാരമുപയോഗിച്ചു താലൂക്ക് റവന്യൂ ഉദ്യോഗസ്ഥരെയും സ്വാധീനിച്ച എം.എല്‍.എ രാജിവെക്കണമെന്നും തിരുവമ്പാടിയില്‍ ചേര്‍ന്ന നേതൃയോഗം ആവശ്യപ്പെട്ടു.
ഈ കാര്യങ്ങള്‍ ഉന്നയിച്ച് ഈ മാസം പത്തിനു യു.ഡി.എഫ് മുക്കത്ത് കുറ്റവിചാരണ നടത്തുന്നുണ്ട്. നിയോജക മണ്ഡലത്തില്‍ പ്രതിഷേധ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."