HOME
DETAILS
MAL
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഇന്ന്
backup
October 02 2019 | 01:10 AM
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ഇന്ന് വിശാഖപട്ടണത്തില്‍ തുടക്കമാവും. മഴയാണ് ഇരുടീമുകള്‍ക്കും വില്ലനായുള്ളത്. പ്രദേശത്ത് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര.
ഒരു വര്‍ഷത്തിന് ശേഷം വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് പകരമായാണ് സാഹയെത്തുന്നത്. ഇന്നലെ നായകന്‍ കോഹ്‌ലിയാണ് ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സാഹ അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. പിന്നീട് 20 മാസത്തോളം താരം പരുക്കിന്റെ പിടിയിലായിരുന്നു. പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സാഹ മൈസൂരുവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
രോഹിത് ശര്‍മയും ആര്‍. അശ്വിനും ടീമിലേക്ക് മടങ്ങിയെത്തിയെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ധവാനും രാഹുലുമാണ് പുറത്തായവര്‍. അതേസമയം, ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ക്വിന്റണ്‍ ഡി കോക്കില്‍ നിന്ന് മാറി ഫാഫ് ഡു പ്ലെസിയാണ് ടെസ്റ്റ് ക്യാപ്റ്റനാവുക.
ഇന്ത്യന്‍ ടീം: കോഹ്‌ലി, രഹാനെ, രോഹിത്, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രവിചന്ദ്ര അശ്വന്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."