HOME
DETAILS
MAL
ബിജു രമേശ് മദ്യക്കച്ചവടം അവസാനിപ്പിക്കുന്നു
backup
June 17 2017 | 21:06 PM
തിരുവനന്തപുരം: കെ.എം മാണിക്കെതിരേ ബാര്‍ കോഴ ആരോപണമുന്നയിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ബിജു രമേശ് മദ്യക്കച്ചവടം അവസാനിപ്പിക്കുന്നു. നിലവിലുള്ള ബാറുകളുടെ നിലവാരമുയര്ത്തേണ്ടെന്നും പുതിയ ലൈസന്‍സിന് അപേക്ഷിക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഒന്‍പത് ഹോട്ടലുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടരും. ഇവിടങ്ങളിലെ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത്. മദ്യക്കച്ചവടത്തോടു വിടപറഞ്ഞ് മറ്റു ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാര്‍ കോഴക്കേസിന്റെ പുരോഗതിയില്‍ തൃപ്തിയില്ലെന്നും ബിജു രമേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."